Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഇഷ്ടപ്പെട്ട യുവാവുമായി ജീവിക്കാൻ സമ്മതിക്കാത്തതിൽ മനം നൊന്ത് മരിച്ചതെന്ന് പൊലീസ്; ദുരൂഹതയെന്ന് ബന്ധുക്കൾ

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഇഷ്ടപ്പെട്ട യുവാവുമായി ജീവിക്കാൻ സമ്മതിക്കാത്തതിൽ മനം നൊന്ത് മരിച്ചതെന്ന് പൊലീസ്; ദുരൂഹതയെന്ന് ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ന്യൂഡൽഹിയിലെ തിലഹ് വിഹാർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ പുലർച്ചെയാണ് പെൺകുട്ടിയ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്റ്റേഷനിലെ മുറിയിലേക്ക് ഓടിക്കയറിയ പെൺകുട്ടി അകത്തുനിന്നു മുറിപൂട്ടി. പൊലീസ് സംഘമെത്തി തുറന്നപ്പോൾ തൂങ്ങിനിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം പെൺകുട്ടിയുടെ മൂന്നു സഹോദരങ്ങൾ സ്റ്റേഷന്റെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നെന്നും ആരോപണമുണ്ട്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നുവെന്നും പൊലീസ് ഇതിനു കൂട്ടുനിന്നുവെന്നും കുട്ടിയുടെ അമ്മ പറയുന്നു. 'മകളും അയൽക്കാരന്റെ മകനും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം നടത്തണമെന്ന് അയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകൾക്കു പ്രായപൂർത്തിയാകാത്തതിനാൽ ഇത് എതിർത്തു. ഇതിനു പിന്നാലെ അയൽവാസി മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.

പൊലീസ് സ്റ്റേഷനിൽനിന്നു ഫോൺ സന്ദേശമെത്തി അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി മരിച്ചവിവരം അറിഞ്ഞതും സഹോദരങ്ങളെ തൊട്ടടുത്ത മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതും. എന്നാൽ സഹായം തേടി പെൺകുട്ടി സ്റ്റേഷനിലെത്തുകയായിരുന്നെന്നാണു പൊലീസ് ഭാഷ്യം.ശനിയാഴ്ച രാവിലെ രണ്ടു മണിയോടെയാണു പെൺകുട്ടി സ്റ്റേഷനിലെത്തിയതെന്നു വെസ്റ്റ് ഡിസിപി വിജയ് കുമാർ പറഞ്ഞു. വീട്ടിൽ പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നു പെൺകുട്ടിക്കു സ്റ്റേഷനിൽ കഴിയാൻ സൗകര്യമൊരുക്കി. പെൺകുട്ടിയുടെ കുടുംബവും അയൽവാസികളും തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നു രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP