Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കൊച്ചി കപ്പൽ ശാല നവീകരണത്തിന് കേന്ദ്രത്തിന്റെ 1200 കോടി രൂപ; മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എൽഎൻജി കപ്പൽ നിർമ്മിക്കാൻ 3 നിർമ്മാണശാലകൾക്ക് അനുവദിച്ചത് 4500 കോടി; കൊച്ചി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കൊച്ചി കപ്പൽ ശാല നവീകരണത്തിന് കേന്ദ്രത്തിന്റെ 1200 കോടി രൂപ; മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എൽഎൻജി കപ്പൽ നിർമ്മിക്കാൻ 3 നിർമ്മാണശാലകൾക്ക് അനുവദിച്ചത് 4500 കോടി; കൊച്ചി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ന്യൂഡൽഹി: കൊച്ചി കപ്പൽശാലയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 1200 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി ഉൾപ്പെടെ മൂന്നു കപ്പൽശാലകളിൽ എൽഎൻജി കൊണ്ടുപോകുന്നതിന് കപ്പൽ നിർമ്മിക്കാൻ 4500 കോടി രൂപ നൽകും.

വിദേശ കപ്പലുകൾ കൊച്ചിയിൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. കൊച്ചിയിലെ പാസഞ്ചർ കാർഗോ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഇതിനായി ഫ്രാൻസിന്റെ സാങ്കേതിക സഹായം തേടും. പാരാദ്വീപ് തുറമുഖത്തിനായുള്ള മണ്ണുമാന്തിക്കപ്പലുകളുടെ നിർമ്മാണം കൊച്ചി കപ്പൽശാലയ്ക്കു നൽകാനും ആലോചിക്കുന്നതായി ഗഡ്കരി അറിയിച്ചു. കൊച്ചിയെ ആൻഡമാനുമായി ബന്ധിപ്പിച്ച് വാട്ടർ ബസ് സർവീസ് തുടങ്ങാനും പദ്ധതിയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ സൂചിപ്പിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൊച്ചി കപ്പൽശാലയ്ക്ക് തുകയനുവദിച്ചത്. എൽഎൻജി കൊണ്ടുപോകാനുള്ള മൂന്നു ചരക്കുകപ്പലാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇന്ത്യയിൽ തന്നെ ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് മേക്ക് ഇൻ ഇന്ത്യ.

കൊച്ചി കപ്പൽശാലയിൽ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും വിമാനവാഹിനി കപ്പലുകളുമാണ് ഇതുവരെ നിർമ്മിച്ചിരുന്നത്. പുതിയ പദ്ധതികൾ എത്തുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പൽനിർമ്മാണശാല എന്ന നിലയിലേക്കുള്ള ആദ്യ കാൽവെയ്‌പ്പ് നടത്താനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP