Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകാശത്തുവച്ച് കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന ഡ്രോൺ വികസിപ്പിച്ച് പത്താംക്ലാസ് വിദ്യാർത്ഥി; ഹർഷവർദ്ധനെന്ന യുവപ്രതിഭയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അഞ്ചു കോടി രൂപയുടെ കരാർ ഒപ്പിട്ട് ഗുജറാത്ത് സർക്കാർ

ആകാശത്തുവച്ച് കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന ഡ്രോൺ വികസിപ്പിച്ച് പത്താംക്ലാസ് വിദ്യാർത്ഥി; ഹർഷവർദ്ധനെന്ന യുവപ്രതിഭയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അഞ്ചു കോടി രൂപയുടെ കരാർ ഒപ്പിട്ട് ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: യുദ്ധഭൂമിയിൽ അനേകം സൈനികരുടെ ജീവനെടുക്കുന്ന കുഴിബോംബുകൾ നിർവീര്യമാക്കുന്ന ഡ്രോൺ വികസിപ്പിച്ച് ഗുജറാത്തിലെ പത്താംക്ലാസുകാരൻ. വെറും 14 വയസുള്ള ഹർഷവർദ്ധൻ സാല എന്ന ബാലപ്രതിഭയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഗുജറാത്ത് സർക്കാർ വ്യവസായിക അടിസ്ഥാനത്തിൽ ഡ്രോൺ നിർമ്മിക്കാനായി അഞ്ചു കോടി രൂപയുടെ കരാർ ഒപ്പിട്ടിരിക്കുകയാണ്.

കുഴിബോംബുകൾ മൂലം ധാരാളം സൈനികരുടെ ജീവൻ പൊലിയുന്നതായി കഴിഞ്ഞ വർഷം പത്രത്തിൽവന്ന ഒരു വാർത്തയാണ് ഹർഷവർദ്ധനെ ഡ്രോൺ വികസിപ്പിക്കാൻ പ്രേരിപ്പിച്ചത്. കുഴി ബോംബുകൾ കണ്ടെത്തുന്ന റോബോട്ടിനെയാണ് ഹർഷവർദ്ധൻ ആദ്യം വികസിപ്പിച്ചത്. എന്നാൽ ഇതിന് ഭാരം കൂടുതലായിരുന്നു. കുഴിബോംബുകൾക്ക് മുകളിലെത്തുമ്പോൾ സ്‌ഫോടനം നടന്ന് റോബോട്ടിനു തന്നെ കേടുപാടുകൾ ഉണ്ടായി. ആകാശത്തുനിന്ന് കുഴിബോംബുകൾ കണ്ടെത്താൻ പറ്റുന്ന ഡ്രോൺ നിർമ്മിക്കുകയെന്ന ആശയം ഇതിനു പിന്നാലെയാണ് ഉടലെടുത്തത്. ഡ്രോണിന്റെ അന്തിമ രൂപത്തിന് ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവായി. ഗുജറാത്ത് സർക്കാരിന്റെ സഹായവും ഇതിനു ലഭിച്ചു.

അടുത്തിടെ സമാപിച്ച വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കിടെയാണ് ഡ്രോൺ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള കരാർ സർക്കാർ ഹർഷവർദ്ധനുമായി ഉണ്ടാക്കിയത്.

ആകാശത്തു പറക്കുന്ന ഡ്രോൺ ഇൻഫ്രാറെഡ് രശ്മികളുപയോഗിച്ചാണ് കുഴിബോംബിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. തുടർന്ന് 50 ഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തു വിക്ഷേപിച്ച് കുഴിബോംബിനെ തകർക്കും. കുഴിബോംബുകൾ നിർവീര്യമാക്കാൻ സൈന്യം ഇപ്പോൾ ഉപയോഗിക്കുന്ന സംവിധാനത്തെക്കാൾ വളരെ ചിലവു കുറവാണ് തന്റെ ഡ്രോണിനെന്ന് ഹർഷവർദ്ധൻ പറഞ്ഞു.

അഹമ്മദാബാദിലെ സർവോദയ വിദ്യാമണ്ഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹർഷവർദ്ധന് കുഞ്ഞുനാൾ മുതൽ ശാസ്ത്രത്തിലും കണ്ടുപിടിത്തത്തിലും ഏറെ താത്പര്യമുണ്ടായിരുന്നു. ഏറോബാറ്റിക്‌സ് -7 എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ചിരിക്കുന്ന ഈ പ്രതിഭ ഡ്രോണിനു സമാനമായ കൂടുതൽ ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP