Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയ്ക്കു വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; പതിനേഴുകാരനായ അച്ഛൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു

ഭാര്യയ്ക്കു വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; പതിനേഴുകാരനായ അച്ഛൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു

ന്യൂഡൽഹി: 17കാരനായ അച്ഛൻ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും കുട്ടി ആ ബന്ധത്തിലുള്ളതാണെന്നുമുള്ള സംശയത്താലാണ് പ്രായപൂർത്തിയാകാത്ത അച്ഛൻ കുട്ടിയെ കൊന്നത്. ശനിയാഴ്ച വൈകിട്ട് മങ്കോൾപുരിയിലെ വീട്ടിൽവച്ചാണ് സംശയത്തിന്റെ പേരിൽ ഇയാൾ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്.

ഇയാളുടെ ഭാര്യയ്ക്ക് 16 വയസ് മാത്രം പ്രായമാണുള്ളത്. ഈ പെൺകുട്ടിക്ക് മറ്റൊരു ബന്ധത്തിലുള്ള കുട്ടിയെന്നു സംശയിച്ചാണു ക്രൂരകൃത്യം നടപ്പിലാക്കിയത്. പെൺകുട്ടി വീട്ടിലില്ലാതിരുന്ന സമയം നോക്കിയാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയത്. മരിച്ചു കിടന്ന കുട്ടിയെയുമെടുത്ത് അമ്മ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിയതോടെയാണു സംഭവം പുറം ലോകമറിയുന്നത്. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുട്ടിയുടെ കഴുത്തിൽ ബലം പ്രയോഗിച്ച പാടുകൾ ശ്രദ്ധയിൽപെട്ട ഡോക്ടർമാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണു പിതാവു തന്നെ കുട്ടിയെ വകവരുത്തിയെന്നു പെൺകുട്ടി മൊഴി നൽകിയത്. ഷൂ കൊണ്ടു കുട്ടിയെ മർദ്ദിച്ച ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്നു അഡിഷനൽ ഡിസിപി രാജേന്ദർ സിങ് സാഗർ പറഞ്ഞു.

ഒരു വർഷം മുൻപു ക്ഷേത്രത്തിൽ വച്ചു വിവാഹിതരായ ഇരുവരും മങ്കോൾപുരിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ആൺകുട്ടി ലഹരിക്കടിമയായിരുന്നെന്നും പെൺകുട്ടി ഡൽഹിയിലെ കടയിൽ ജോലിക്കുനിന്നാണു കുടുംബം മുന്നോട്ടുകൊണ്ടുപോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ പതിനേഴുകാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP