Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു; മൃതദേഹം കിണറ്റിൽ തള്ളി; 5 പേർ പിടിയിൽ

മുംബൈയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു; മൃതദേഹം കിണറ്റിൽ തള്ളി; 5 പേർ പിടിയിൽ

മുംബൈ: +1 വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ക്രൂരപീഡനത്തിനൊടുവിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ തള്ളി കടന്ന അഞ്ചു പേരെ പൊലീസ് പിടികൂടി.

ലാത്തൂർ ജില്ലയിലെ മറാത്തവാഡയിലാണ് സംഭവം. ആറ് പേർ ചേർന്നാണു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയത്. കൂട്ടബലാൽസംഗത്തിരയായതിനെ തുടർന്ന് ജീവൻ നഷ്ടമായ പെൺകുട്ടിയുടെ മൃതദേഹം പെൺകുട്ടിയുടെ ഗ്രാമമായ ഔസ തെഹസിലിലെ കിണറ്റിൽ തന്നെ ഉപേക്ഷിച്ച് അക്രമികൾ കടന്നു.

പ്രതികളെ പിടികൂടാതെ പെൺകുട്ടിയുടെ അന്ത്യകർമ്മം നടത്തില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതോടെ മുംബൈ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയ ആറ് പേരിൽ അഞ്ച് പേരെയും പൊലീസ് ഇന്ന് തന്നെ പിടികൂടിയതോടെയാണ് കുടുംബാംഗങ്ങൾ അന്ത്യകർമ്മങ്ങൾ നടത്തിയത്. ഒളിവിൽ പോയ ആറാമനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP