Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒഡിഷയിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു

ഒഡിഷയിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു

ഭുവനേശ്വർ: ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ ബലിസഹി ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് പുറംലോകമറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിതാവിനൊപ്പം വയലിൽ ജോലിക്ക് പോയ പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് ജോലി തീർത്ത ശേഷം വയലിൽ നിന്നും തിരിച്ച പെൺകുട്ടി വീട്ടിലെത്തിയില്ല. തുടർന്ന് വീട്ടുകാരും ഗ്രാമവാസികളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഗ്രാമത്തിനടുത്തുള്ള മാന്തോപ്പിൽ നിന്നും കൈകാലുകൾ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

മൃതശരീരത്തിൽ മുറിവുകൾ കണ്ടതോടെ ഗ്രാമവാസികൾ വിവരം പൊലീസിൽ അറിയിക്കുകയും പോസ്റ്റ്‌മോർട്ടം നടത്തുകയുമായിരുന്നു. ഒന്നിലേറെ പേർ ബലാത്സംഗം ചെയ്തതിനു ശേഷം പെൺകുട്ടിയുടെ കഴുത്തു ഞെരിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ആർ.സി.സേത്തി പറഞ്ഞു. കേസിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP