Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭഗൽപൂർ കലാപത്തിൽ കോൺഗ്രസ് സർക്കാരിന് വൻ വീഴ്ച; കാൽനൂറ്റാണ്ട് മുമ്പത്തെ വർഗ്ഗീയ സംഘർഷത്തിലെ ജ്യൂഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്ത്; ബിഹാർ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ

ഭഗൽപൂർ കലാപത്തിൽ കോൺഗ്രസ് സർക്കാരിന് വൻ വീഴ്ച; കാൽനൂറ്റാണ്ട് മുമ്പത്തെ വർഗ്ഗീയ സംഘർഷത്തിലെ ജ്യൂഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്ത്; ബിഹാർ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ

പാട്‌ന: 25 വർഷം മുമ്പ് ബീഹാറിലെ ഭഗൽപൂരിൽ നടന്ന കലാപം സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആയിരത്തോളം പേർ കൊല്ലപ്പെട്ട കലാപം സംബന്ധിച്ച് റിട്ടയേഡ് ജഡ്ജി എൻഎൻ സിങ് നടത്തിയ അന്വേഷണ റിപ്പോർട്ട് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. കലാപം ദേശീയ നാണക്കേടാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. പൊലീസും കോൺഗ്രസ് പ്രവർത്തകരുമാണ് പൈശാചികമായ കൊലയ്ക്ക് പിന്നിലെന്ന് കമ്മീഷൻ കുറ്റപ്പെടുത്തുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ കമ്മീഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചത് ജനതാ ദൾ യുണൈറ്റഡിന്റെ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ജനതാദൾ യുണൈറ്റഡുമായി സഖ്യത്തിലാണ് കോൺഗ്രസ് ഇപ്പോൾ. റിപ്പോർട്ട് നിയസഭയിൽവച്ചത് കോൺഗ്രസിന് നാണക്കേടായിട്ടുണ്ട്. കലാപത്തിലെ പ്രതികളെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് സഹായിച്ചതായി നിതീഷ് കുറ്റപ്പെടുത്തുന്നുമുണ്ട്. മുസ്ലീങ്ങളെ തന്നോട് അടുപ്പിക്കാനും കോൺഗ്രസിനേയും ലാലുവിനേയും വെട്ടിലാക്കി നേട്ടമുണ്ടാക്കാനുമാണ് നിതീഷിന്റെ ശ്രമം.

അതിനിടെ നിതീഷിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. ഭഗൽപൂരിലെ കലാപത്തിലെ പ്രതികൾക്കൊപ്പം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ നിതീഷിന് മതേതരത്വത്തെ പറ്റി പറയാൻ അവകാശമില്ലെന്ന് ബിജെപി നേതാവ് സുഷീൽ കുമാർ മോദി വ്യക്തമാക്കി. എന്നാൽ
മുസ്ലിം വോട്ടുകൾ നേടാനുള്ള നിതീഷിന്റെ തന്ത്രമാണിതെന്നും വാദമുണ്ട്. കലാപം നടക്കുമ്പോൾ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ ്‌സത്യേന്ദ്ര നാരായൺ സിൻഹയ്ക്ക് വീഴ്ച വന്നുവെന്നാണ് കണ്ടെത്തൽ. പൊലീസും കുറ്റകരമായ അനാസ്ഥ കാട്ടി.

1989 ഒക്ടോബർ 24 നാണ് ഭഗൽപൂർ കലാപം പൊട്ടിപ്പുറപ്പെട്ടത്. അയോദ്ധ്യയിൽ രാമജന്മഭൂമിയിലേക്ക് ക്ഷേത്ര നിർമ്മാണത്തിന് ശില കൊണ്ടു പോകുന്ന ചടങ്ങിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സൈന്യം ഇറങ്ങിയ ശേഷമാണ് കലാപം അവസാനിച്ചത്. രണ്ടു മാസത്തോളം നീണ്ട കലാപത്തിൽ അര ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന സത്യേന്ദ്ര നാരായൺ സിൻഹയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് മാറ്റി. ബീഹാർ ഹൈക്കോടതി നിയമിച്ച മൂന്നംഗ അന്വേഷണ കമീഷനെ നിയമിച്ചിരുന്നു.

തുടർന്ന് ലാലു യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോഴും കാര്യമായ നടപടിയൊന്നും ഉണ്ടായില്ലു. നിതീഷ് കുമാർ മുഖ്യമന്ത്രിയായതോടെയാണ് കേസുകൾ പുനരന്വേഷിച്ചത്. നിതീഷ് നിയമിച്ച ജസ്റ്റീസ് എൻഎൻ സിംഗാണ് ഫെബ്രുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP