1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

'അച്ഛനെ മറീന ബീച്ചിൽ സംസ്‌കരിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ മരിക്കുമായിരുന്നു'; ' അച്ഛന് മണിക്കൂറുകൾ മാത്രമാണ് ആയുസ്സെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴേയ്ക്കും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ട് ആവശ്യം അറിയിച്ചിരുന്നു';'കൈപിടിച്ച് അഭ്യർത്ഥിച്ചിട്ടും നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി'; കരുണാനിധിയുടെ അനുസ്മരണ യോഗത്തിൽ അനുഭവം തുറന്ന് പറഞ്ഞ് മകൻ സ്റ്റാലിൻ

August 14, 2018

ചെന്നൈ: അച്ഛനെ മറീന ബീച്ചിൽ സംസ്‌കരിക്കാൻ അനുവദിച്ചില്ലായിരുന്നെങ്കിൽ താൻ ആത്മഹത്യ ചെയ്യുമായിരുന്നെന്ന് കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിൻ പറഞ്ഞു. കരുണാനിധിയെ അനുസ്മരിക്കുന്നതിനായി ചെന്നൈയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരി...

13 പേരുടെ ജീവനെടുത്ത തൂത്തുക്കുടി പൊലീസ് വെടിവെയ്‌പ്പ് ഇനി സിബിഐ അന്വേഷിക്കും; സിബിഐ അന്വേഷിക്കണമെന്ന് നിലപാട് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി; കേസ് ഫയൽ സിബിഐക്ക് കൈമാറി

August 14, 2018

ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാ്ക്ടറിക്കെതിരെയുണ്ടായ പ്രതിഷേധ സമരത്തിന് നേരെയുള്ള പൊലീസ് വെടിവെയ്‌പ്പിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പൊലീസ് വെടിവെയ്‌പ്പിൽ 13 പേർ കൊല്ലപ്പെടുകയും ഓട്ടനവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരു...

ബോസ് അടക്കമുള്ള സഹപ്രവർത്തകർ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചു; ഓഫീസ് സമയത്ത് 43 സഹപ്രവർത്തകർ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയുമായി ടെക്കി

August 14, 2018

നോയിഡ: ഓഫീസ് സമയത്ത് തന്റെ ബോസടക്കം സഹപ്രവർത്തകർ തന്നെ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി വനിത സോഫ്റ്റ് വെയർ എഞ്ചിനീയറുടെ പരാതി. നോയിഡയിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി പൊലീസിന് നൽകിയ പരാതിപ്രകാരം 43 സഹപ്രവർത്തകരാണ് ചൂഷണം ചെയ്തത്. സെക്ടർ...

കിഴക്കൻ ലഡാക്കിൽ വീണ്ടും ചൈനയുടെ കടന്നു കയറ്റം; ഡോക്‌ലാം വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കവേ ചൈനയുടെ പ്രകോപനപരമായ നീക്കം; ചൈന ഈ വർഷം അതിർത്തി ലംഘിച്ചത് 170ൽ അധികം തവണയെന്നും റിപ്പോർട്ട്

August 14, 2018

ന്യൂഡൽഹി: ഡോക്‌ലാം വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേ ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കം. ലഡാക്ക് മേഖലയിലാണ് ചൈന അനധികൃതമായി കയ്യേറ്റം നടത്തിയിരിക്കുന്നത്.  കിഴക്കൻ ലഡാക്ക് മേഖലയിലെ ദ...

മോദി വൈറ്റ് ഹൗസിലേക്ക് വരുന്നത് തനിച്ചോ? അദ്ദേഹത്തിന് പങ്കാളിയെ കണ്ടെത്താൻ തനിക്ക് സാധിക്കുമെന്ന് പറഞ്ഞ് ഡൊണാൾഡ് ട്രംപ്; നേപ്പാളും ഭൂട്ടാനും ഇന്ത്യയിലെന്നും തെറ്റിദ്ധരിച്ച് അമേരിക്കൻ പ്രസിഡന്റ്; ട്രംപിന് പറ്റിയ അമളികളും തമാശകളും പ്രസിദ്ധീകരിച്ച് പൊളിറ്റിക്കോ മാഗസിൻ

August 14, 2018

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാൻ തനിക്കു സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് തമാശ രൂപേണ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തൽ. പൊളിറ്റിക്കോ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടി...

'അധോലോക കുറ്റവാളിയിൽ നിന്നും ഗാന്ധിയൻ ചിന്തകനിലേക്ക് '; കൊലകുറ്റത്തിന് ജയിലിൽ കഴിയുന്ന അരുൺ ഗാവ്‌ലിക്ക് ഗാന്ധിയൻ ചിന്തകളുടെ പരീക്ഷയിൽ ഒന്നാം റാങ്ക്; 160 തടവുകാർ പരീക്ഷയെഴുതിയതിൽ ഗാവ്‌ലിക്ക് 80ൽ 74 മാർക്ക്; ജയിലിൽ കിടക്കുന്നത് 2007ൽ ശിവസേനാ നേതാവിനെ കൊന്ന കേസിൽ

August 14, 2018

നാഗ്പൂർ: തോക്കിന്റെയും രക്തത്തിന്റെയും ലോകത്ത് നിന്നും ഗാന്ധിയൻ ചിന്തകൡലേക്ക് എത്തി നിൽക്കുകയാണ് അധോലോക നായകൻ. അതും പരീക്ഷയിൽ ചോദ്യങ്ങൾക്ക് കിറു കൃത്യം ഉത്തരം നൽകി. അധോലോക കുറ്റവാളി അരുൺ ഗാവ്‌ലിയെക്കുറിച്ച് ജയിലിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ ഏവര...

'തള്ളിയിട്ട ശേഷം വെടി വയ്ക്കാൻ ശ്രമിച്ചു. പ്രാണ ഭയത്താൽ ഞാൻ കുതറി മാറി'; ' സർക്കാരിനെതിരെ സംസാരിച്ചാൽ നിങ്ങൽ മുദ്രകുത്തപ്പെടും, പിന്നെ നിങ്ങൾക്ക് എന്തും സംഭവിക്കാം'; തനിക്കെതിരെയുണ്ടായ വധശ്രമത്തിൽ പ്രതികരണവുമായി ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്

August 14, 2018

ന്യൂഡൽഹി: ' ചായ കുടിച്ച ശേഷം മടങ്ങുകയായിരുന്നു ഞാൻ. ഉടനെ പിന്നിൽ നിന്നും ഒരാളെത്തി തള്ളിയിട്ട ശേഷം വെടിവയ്ക്കുവാൻ ശ്രമിച്ചു. പ്രാണ ഭയത്താൽ ഞാൻ കുതറി മാറിയയുടൻ അക്രമി ഓടി രക്ഷപെട്ടു. ' തിങ്കളാഴ്‌ച്ച തനിക്കെതിരെ ഉണ്ടായ വധശ്രമത്തിൽ ജെഎൻയു വിദ്യാർത്ഥി നേ...

രാജ്യത്ത് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ അഞ്ചു വർഷത്തിനിടെ ഏഴ് ലക്ഷം കോടിയുടെ വർധന; എസ്‌ബിഐയുടെ നിഷ്‌ക്രിയ ആസ്തി 2,23,427 കോടി രൂപ; 2017-18ൽ എസ്‌ബിഐ എഴുതി തള്ളിയത് 40,196 കോടി രൂപ; അഞ്ചു വർഷത്തിനിടെ രാജ്യത്ത് ആകെ എഴുതി തള്ളിയത് 3,50,924 കോടി രൂപ

August 14, 2018

കോട്ടയം: പൊതു മേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ വൻ വർധനയുണ്ടായെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ ഏഴു ലക്ഷം കോടി രൂപയുടെ വർധനയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉണ്ടായത്. 2014 മാർച്ച് 31ന് 2 ലക്ഷം കോടിയായിരുന്നു നിഷ്...

'റഫാൽ കരാറിൽ മോദി സർക്കാർ വെള്ളം ചേർത്തതിലൂടെ രാജ്യതാൽപര്യങ്ങളെ ബലി കഴിച്ചു'; ' മോദിയുമായി സംവാദത്തിന് കളമൊരുങ്ങിയാൽ മണിക്കൂറുകളോളം തനിക്ക് ഇതേക്കുറിച്ച് പറയാനാകും'; 'മോദി ഇന്ത്യക്കാരുടേതല്ല അതിസമ്പന്നരുടെ പ്രധാനമന്ത്രിയാണ്'; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

August 14, 2018

ബീദർ : റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കരാറിനെ പറ്റി പൊതു വേദിയിൽ സംവാദം നടത്താനും കർണാടകയിലെ സഖ്യസർക്കാർ എഴുതിത്ത്തള്ളിയ കാർഷിക വായ്പയുടെ 50% സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനും പ്രധാനമന്ത്രി ...

പെട്രോൾ സിഎൻജി വാഹനങ്ങൾക്ക് നീല സ്റ്റിക്കർ; ഡീസൽ വണ്ടികളിൽ ഒട്ടിക്കുക ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കർ; തീരുമാനം വായു മലിനീകരണം ഏറിയ ദിവസങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് മനസ്സിലാക്കാൻ; നടപ്പിലാക്കുന്നത് പാരീസിൽ വിജയിച്ച മാതൃക; ഇന്ധനത്തിന് അനുസരിച്ച് ഡൽഹിയിലെ വാഹനങ്ങൾക്ക് കളർ കോഡ് സ്റ്റിക്കറുകൾ വരുന്നു

August 14, 2018

ഡൽഹി: വാഹനപ്പെരുപ്പം കാരണം വായുമലിനീകരണം അങ്ങേയറ്റമാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ. ഇത പരിഹരിക്കാൻ പല മാർഗങ്ങളും സർക്കാർ പരീക്ഷിച്ചെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല. ഇപ്പോൾ ഇതാ ഉപയോഗിക്കുന്ന ഇന്ധനത്തിന് അനുസരിച്ച് ഡൽഹിയിലെ വാഹനങ്ങൾക്ക് കളർ കോഡ് സ്റ്റിക...

ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു; നുഴഞ്ഞുകയറ്റം ചെറുക്കാൻ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

August 13, 2018

ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. പുഷ്‌പേന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്. കുപ്വാരയിലെ താംഗ്ധർ സെക്ടറിൽ നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ നുഴഞ്ഞുകയറ്റ ...

മൂന്ന് വർഷം കൊണ്ട് ഐഎസ്ആർഒ നേടിയത് 5600 കോടി; വിവിധ ദൗത്യങ്ങളിലായി ചെലവഴിച്ചത് 7209 കോടി ; 2017-18 ൽ മാത്രം നേടിയത് 1932 കോടി രൂപ

August 13, 2018

ബെംഗളൂരു: ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐഎസ്ആർഒയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ വർധനയുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ഐഎസ്ആർഒയുടെ സഹോദര സ്ഥാപനമായ ആൻട്രിക്‌സ് കോർപ്പറേഷനിലൂടെ 5600 കോടി രൂപയാണ് ഉൽപന്ന വിൽ...

കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യദിനം സമ്മാനിച്ചത് തടവറയിൽ നിന്നും മോചനം; 36 വർഷത്തിനു ശേഷം ജന്മനാട്ടിൽ കാലുകുത്തി ജയ്പൂർ സ്വദേശി ഗജാനന്ദ് ശർമ്മ; മരിക്കും മുൻപ് ഭർത്താവിനെ കാണണമെന്ന ആഗ്രഹം സാധിച്ച സന്തോഷത്തിൽ ഭാര്യ

August 13, 2018

ജയ്പൂർ: ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കഴിച്ചുകൂട്ടിയത് പാക്കിസ്ഥാനിലെ ജയിലിൽ. ഒടുവിൽ 36 വർഷങ്ങൾക്ക് ശേഷം ജയ്പൂർ സ്വദേശിക്ക് മോചനം. ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തുമെന്ന് ലാഹോർ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് ജയ്പൂർ സ്വദേശി ഗജാനന്ദ് ശർമ്മ മനസിൽ പോലും ചിന്...

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുൻപേ പാക്കിസ്ഥാനിൽ നിന്നും സന്തോഷ വാർത്ത; 30 ഇന്ത്യൻ തടവുകാർക്ക് പാക്ക് ജയിലിൽ നിന്നും മോചനം; വിടുതൽ കിട്ടുന്നത് മത്സ്യ തൊഴിലാളികൾക്ക്; നാളേറെയായിട്ടും സമുദ്രാതിർത്തിയുടെ കാര്യത്തിൽ ഒത്തു തീർപ്പിലെത്താതെ ഇരു രാജ്യങ്ങൾ

August 13, 2018

ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്രദിനാഘോഷങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വാർത്തയാണ് പുറത്ത് വരുന്നത്. പാക്കിസ്ഥാനിൽ നാളുകളായി ജയിലിൽ കഴിയുന്ന 30 ഇന്ത്യൻ തടവുകാർക്കാണ് മോചനം. ഓഗസ്റ്റ് 14നാണ് പാക്കിസ്ഥാൻ...

റഫേൽ ഇടപാടിൽ മോദിക്ക് കണ്ണുകളിൽ നോക്കി സംസാരിക്കാൻ ഭയം; ഇടപാടിൽ സംവാദത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ച് രാഹുൽ ഗാന്ധി

August 13, 2018

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ സംവാദത്തിനായി പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുന്നുവെന്നും അദ്ദേഹത്തിന് വിഷയം വിശദീകരിക്കാൻ എത്ര സമയം വേണമെങ്കിലും അനുവ...

MNM Recommends