Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിജിയെ മോശക്കാരനായി വാട്‌സ്ആപ്പിൽ വീഡിയോ; ഛത്തീസ്‌ഗഢിൽ രണ്ട് പേർ പൊലീസ് പിടിയിൽ

ഗാന്ധിജിയെ മോശക്കാരനായി വാട്‌സ്ആപ്പിൽ വീഡിയോ; ഛത്തീസ്‌ഗഢിൽ രണ്ട് പേർ പൊലീസ് പിടിയിൽ

റായ്പൂർ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ വീഡിയോ ദൃശ്യത്തിൽ മോശമായി ചിത്രീകരിച്ച് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിന് ഛത്തീസ്‌ഗഢിൽ രണ്ടുപേർ പിടിയിൽ. ഗാന്ധിജിയെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

സോഷ്യൽ മീഡിയയിലൂടെ ഒരു പ്രശസ്ത വ്യക്തിയെ അധിക്ഷേപിച്ചതിന് സംസ്ഥാനത്ത് നടപടി നേരിടുന്ന ആദ്യ സംഭവമാണിത്. അതിനിടെ മൗലിക സ്വാതന്ത്രത്തിന്മേലുള്ള പൊലീസിന്റെ കടന്നുകയറ്റമാണ് നടപടിയെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ചെറുപ്പക്കാർ അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അഡ്‌മിനാണ് ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതെന്ന് ടി.ഐ രത്‌നൻപൂർ പൊലീസ് വ്യക്തമാക്കി. ഈ ദൃശ്യങ്ങൾ ഗ്രൂപ്പിലെ മറ്റൊരാൾ ഷെയർ ചെയ്യുകയും ദൃശ്യത്തെക്കുറിച്ച് ഇയാൾ ഗ്രൂപ്പിൽ കമന്റ് ചെയ്യുകയും ചെയ്തു.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ച മറ്റൊരു ഗ്രൂപ്പ് മെമ്പർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് അഡ്‌മിനും ഷെയർ ചെയ്ത മെമ്പറുമാണ് പൊലീസ് പിടിയിലായത്. ഐ.പി.സിയിലെ 153 എ, ബി എന്നീ സെക്ഷനുകളും ഐ.ടി ആക്ടിലെ 504 എന്ന സെക്ഷനുമാണ് പൊലീസ് യുവാക്കൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ ഭരണഘടന അനുവദിക്കുന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള മൗലിക സ്വാതന്ത്രത്തിലുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്ന വാദങ്ങളും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP