Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരമോന്നത നീതിപീഠത്തെയും വെല്ലുവിളിച്ചു നടത്തിയ ജല്ലിക്കട്ടു രണ്ടു ജീവനെടുത്തു; തമിഴ്‌നാട്ടിൽ പുതുക്കോട്ടയിൽ രണ്ടുപേർ മരിച്ചതു കാളയുടെ കുത്തേറ്റ്; തിക്കിലും തിരക്കിലും എൺപതിലേറെ പേർക്കു പരിക്ക്; 150 കാളകളെ അണിനിരത്തിയ മത്സരം നടന്നതു തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

പരമോന്നത നീതിപീഠത്തെയും വെല്ലുവിളിച്ചു നടത്തിയ ജല്ലിക്കട്ടു രണ്ടു ജീവനെടുത്തു; തമിഴ്‌നാട്ടിൽ പുതുക്കോട്ടയിൽ രണ്ടുപേർ മരിച്ചതു കാളയുടെ കുത്തേറ്റ്; തിക്കിലും തിരക്കിലും എൺപതിലേറെ പേർക്കു പരിക്ക്; 150 കാളകളെ അണിനിരത്തിയ മത്സരം നടന്നതു തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ജല്ലിക്കട്ടിനിടെ രണ്ടു മരണം. പുതുക്കോട്ടയിലാണു കാളയുടെ കുത്തേറ്റു രണ്ടുപേർ മരിച്ചത്. രാജ(30),മോഹൻ(30) എന്നീ യുവാക്കളാണ് മരിച്ചത്. എൺപതിലേറെപ്പേർക്കു പരിക്കേറ്റു.

ജെല്ലിക്കെട്ടിനായി നിയമ നിർമ്മാണം വേണമെന്ന ആവശ്യമുന്നയിച്ച് തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിരണ്ട കാളയുടെ ആക്രമണത്തിലും സംഭവസ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണു നിരവധിപേർക്കു പരിക്കേറ്റത്.

പുതുക്കോട്ടയിൽ നടന്ന ജെല്ലിക്കെട്ടിനിടെ വിരണ്ട കാള സമീപത്തുണ്ടായിരുന്ന രണ്ടു പേരെ കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുത്തേറ്റവർ മരിച്ചത്.

150 കാളകളാണ് പുതുക്കോട്ടയിൽ നടന്ന ജല്ലിക്കട്ടിൽ ഉണ്ടായിരുന്നത്. മൂന്നര മണിക്കൂർ നേരമാണിവിടെ ജല്ലിക്കട്ട് നീണ്ടത്. ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ വീട് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് അപകടമുണ്ടായത്. ജല്ലിക്കട്ട് കാണാൻ മന്ത്രിയും എത്തിയിരുന്നു.

മൂന്നു വർഷത്തെ നിരോധനത്തിനു ശേഷമാണു തമിഴ്‌നാട്ടിൽ ജല്ലിക്കട്ടു നടക്കുന്നത്. സംസ്ഥാന സർക്കാർ ഓർഡിനൻസിൽ ഗവർണർ വിദ്യാസാഗർ റാവു ഒപ്പുവച്ചതോടെയാണ് ജല്ലിക്കട്ടിന് കളമൊരുങ്ങിയത്.
എന്നാൽ ഓർഡിനൻസിൽ ഒരു വിഭാഗം ആളുകൾ തൃപ്തരല്ല. ജല്ലിക്കട്ടിന് സ്ഥിരം നിയമ നിർമ്മാണം വേണമെന്ന് ആവശ്യപ്പെട്ട് അവർ വീണ്ടും പ്രതിഷേധത്തിന് ഇറങ്ങിയിരിക്കവയൊണു രണ്ട് പേർ കൊല്ലപ്പെട്ടെന്ന ദുരന്തവാർത്ത എത്തിയത്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജെല്ലിക്കെട്ടിനായുള്ള നിയമനിർമ്മാണത്തിന് ഒരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. ഇതിനായുള്ള കരട് ബിൽ നിയമസഭയിൽ ഉടൻ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പനീർശെൽവം ഇന്ന് ചൈന്നൈയിൽ പറഞ്ഞു.
ചെന്നൈ മറീന ബീച്ചിൽ വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തുന്ന പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് പ്രക്ഷോഭം അവസാനിപ്പിക്കാൻ സംസ്ഥാനം ഓർഡിനൻസ് ഇറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP