Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീഫ് കൈവശം വച്ചുവെന്ന് ആരോപണം; മുസ്ലിം സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച് ഹിന്ദുത്വ ഗ്രൂപ്പ് പ്രവർത്തകർ

ബീഫ് കൈവശം വച്ചുവെന്ന് ആരോപണം; മുസ്ലിം സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച് ഹിന്ദുത്വ ഗ്രൂപ്പ് പ്രവർത്തകർ

മാന്ത്‌സൗർ, മധ്യപ്രദേശ്: ബീഫിന്റെ പേരിൽ വീണ്ടും ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. ബീഫ് നിരോധനം നിലനിൽക്കുന്ന മധ്യപ്രദേശിൽ ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് രണ്ട് മുസ്ലിം സ്ത്രീകളെ ഹിന്ദുത്വ ഗ്രൂപ്പ് പ്രവർത്തകർ മർദ്ദിച്ചു. ചൊവ്വാഴ്‌ച്ച മധ്യപ്രദേശിലെ മാന്ത്‌സൗർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ബീഫ് കൈവശം വച്ചുവെന്ന ആരോപണത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകൾക്കാണ് മർദ്ദനമേറ്റത്. ജറോറയിൽ നിന്നും എത്തിച്ച ബീഫ് മൗന്ത്‌സൗറിൽ വിൽക്കാൻ ശ്രമിച്ചെന്നാണ് സ്ത്രീകൾക്കെതിരായ പരാതി. പൊലീസിനെ കാഴ്‌ച്ചക്കാരാക്കിയാണ് ഹിന്ദുത്വ ഗ്രൂപ്പിന്റെ പ്രവർത്തകർ സ്ത്രീകളെ മർദ്ദിച്ചത്. സ്ത്രീകൾക്ക് നേരെ അസഭ്യവർഷവും ഉണ്ടായി. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മുദ്രാവാക്യങ്ങൾ മുഴക്കി കുറച്ച് സ്ത്രീകൾ സ്ത്രീകളെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണം. സ്ത്രീകളിൽ ഒരാൾ വീഴുന്നത് വരെ മർദ്ദനം തുടർന്നു. സ്ത്രീകളെ മർദ്ദിക്കുന്നവരോട് സ്ഥലത്ത് നിന്നും മാറി നിൽക്കാൻ പൊലീസ് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. ഈ അവസ്ഥ ഏകദേശം അരമണിക്കൂറോളം തുടർന്ന്. ഇതിനുശേഷമാണ് മുസ്ലിം സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

മുസ്ലിം സ്ത്രീകളെ കൈകളിൽ നിന്നും 30 കിലോഗ്രാം മാംസം പിടിച്ചെടുത്തെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയ സ്ത്രീകളെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എന്നാൽ സ്ത്രീകളെ മർദ്ദിച്ച ഹിന്ദുത്വ ഗ്രൂപ്പ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP