Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

33 വർഷത്തിനിടയിൽ ഇന്ത്യൻ സേനക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം; മണിപ്പൂരിൽ കൊല്ലപ്പെട്ടത് 20 സൈനികർ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നന്നാക്കാനുള്ള മോദിയുടെ ശ്രമത്തിൽ ഭീകരർ വീണ്ടും ഉണർന്നു

33 വർഷത്തിനിടയിൽ ഇന്ത്യൻ സേനക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം; മണിപ്പൂരിൽ കൊല്ലപ്പെട്ടത് 20 സൈനികർ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നന്നാക്കാനുള്ള മോദിയുടെ ശ്രമത്തിൽ ഭീകരർ വീണ്ടും ഉണർന്നു

ഇംഫാൽ: ഇന്ത്യയിൽ വികസനം കടന്നുചെല്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ വികസനങ്ങൾ എത്തിക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കങ്ങൾ രാജ്യ വിരുദ്ധ താൽപ്പര്യമുള്ള ഭീകരരെ വീണ്ടും ഉണർത്തുന്നു. ഇതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് ഇന്ത്യൻ സൈന്യത്തിന് 33 വർഷത്തിനിടെ ഇന്നലെ ഉണ്ടായ കനത്ത നഷ്ടം. 20 ഇന്ത്യൻ സൈനികരുടെ ജീവനാണ് ഇന്നലെ മണിപ്പൂരിലെ ചൻഡൽ ജില്ലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത്. വടക്കുകിഴക്കൻ മേഖലയിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാനുള്ള മോദി സർക്കാറിന്റെ തീരുമാനമാണ് അതിർത്തിയിലെ ഭീകരരെ ചൊടിപ്പിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ഇന്ത്യ മ്യാന്മർ അതിർത്തി അടയ്ക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനം.

ഭീകരവാദികൾ മ്യാന്മർ അതിർത്തി വഴിയാണെത്തിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി മനോഹർ പരീക്കർ, സൈനിക തലവൻ ജനറൽ ധൽബീർ സിങ് സുഹാഗെന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇനിയും ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെചുത്ത് മണിപ്പൂരിലും നാഗാലൻഡിലുമുള്ള സുരക്ഷാ ഏജൻസികൾക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നിലധികം സംഘടനകൾ ചേർന്നാകാം ആക്രമണമുണ്ടാക്കിയതെന്നാണ് കരുതുന്നത്.

20 സൈനികർ കൊല്ലപ്പെട്ടത് കൂടാതെ 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു. ഇന്ന് രാവിലെ 7.30നായിരുന്നു ആക്രമണം. മൊതുളിൽ നിന്ന് ഇംഫാലിലേക്ക് വരുകയായിരുന്ന 6 ദോഗ്ര റെജിമെന്റിലെ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വളരെ ആസൂത്രിതമായിട്ടായിരുന്നു ആക്രമണം. 1999ലെ കാർഗിൽ യുദ്ധത്തിനു ശേഷം ഇത്രയധികം പട്ടാളക്കാർ ഒരുമിച്ച് കൊല്ലപ്പെടുന്നത് ഇപ്പോഴാണ്. ഇത് സൈന്യത്തെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. ഉൾഫ (ഐ), എൻ.എസ്.സി.എൻ (കെ), കാമതപൂർ ലിബറേഷൻ ഓർഗനൈസേഷൻ, എൻ.ഡി.എഫ്.ബി എന്നീ ഭീകരസംഘടനകൾ ചേർന്ന സഖ്യം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്. സഖ്യത്തിന്റെ ചെയർമാനായ ഖപ്‌ളാംഗിന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃത്യം നിർവഹിച്ചതെന്ന് ഉൾഫ (ഐ) നേതാവ് പരേഷ് ബറുവ പ്രാദേശിക ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

മണിപ്പൂരിൽ ഇന്നുണ്ടായ ആക്രമണം വേദനാജനകമാണ്. രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച ജവാന്മാർക്കു മുന്നിൽ എന്റെ തല വണങ്ങുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ആക്രമണത്തിന്റെ അന്വേഷണം എൻഐഎയെ ഏൽപ്പിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

'ഭീരുത്വം നിറഞ്ഞ ഈ പ്രവൃത്തി' നടത്തിയവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. മണിപ്പുരിൽ സമാധാനവും സാധാരണനിലയും കൊണ്ടുവരാനുള്ള പ്രവർത്തനം സൈന്യം തുടരും. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളോട് അദ്ദേഹം അനുശോചനം അറിയിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദികളോട് കേന്ദ്രം ചർച്ചകളിലേർപ്പെടില്ലെന്നും അവർക്കെതിരെ കർക്കശനിലപാട് സ്വീകരിക്കാനാണ് തീരുമാനമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി. ത്രിപുരയൊഴികെയുള്ള എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സൈന്യത്തിന്റെ പ്രത്യേകാധികാരനിയമം (അഫ്‌സ്പ) നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടരലക്ഷംപേർ താമസിക്കുന്ന മണിപ്പുർ വർഷങ്ങളായി സായുധതീവ്രവാദത്തിന്റെ പിടിയിലാണ്. വിവാദമായ അഫ്‌സ്പ ഇവിടെയും നിലനിൽക്കുന്നുണ്ട്. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശർമിള ഒന്നരപ്പതിറ്റാണ്ടായി നിരാഹാരസമരം നടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP