Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ആശുപത്രിയിൽ വൈദ്യുതി നിലച്ചു; നവജാതശിശുക്കൾ ഉൾപ്പെടെ 21 മരണം; ദുരന്തം തെലങ്കാന സർക്കാരിനു കീഴിലെ ഗാന്ധി മെഡിക്കൽ കോളേജിൽ

സർക്കാർ ആശുപത്രിയിൽ വൈദ്യുതി നിലച്ചു; നവജാതശിശുക്കൾ ഉൾപ്പെടെ 21 മരണം; ദുരന്തം തെലങ്കാന സർക്കാരിനു കീഴിലെ ഗാന്ധി മെഡിക്കൽ കോളേജിൽ

ഹൈദരാബാദ്: ആശുപത്രിയിൽ വൈദ്യുതി നിലച്ചു വെന്റിലേറ്ററുകളും ഇൻക്യുബേറ്ററുകളും പ്രവർത്തനക്ഷമമായതിനെ തുടർന്നു പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 21 പേർ മരിച്ചു. തെലങ്കാനയിൽ സർക്കാരിന്റെ കീഴിലുള്ള ഗാന്ധി മെഡിക്കൽ കോളജിലാണു ദുരന്തം.

വെള്ളിയാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. നവജാതശിശുക്കൾ ഉൾപ്പെടെയാണു മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടു മൂന്നോടെയാണ് ആദ്യം വൈദ്യുതി നഷ്ടപ്പെടുന്നത്. വീണ്ടും വൈദ്യുതി നിലച്ചതോടെ നാലു ജനറേറ്റുകളും ഉപയോഗിച്ചു. തുടർന്ന് ഇവയിൽ പലതും പ്രവർത്തനരഹിതമായി. പിന്നാലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇൻക്യുബേറ്ററുകളുമടക്കമുള്ളവ പ്രവർത്തിക്കാതെയായി. ഇതാണു മരണസംഖ്യ ഉയർന്നതിനു കാരണം.

ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള എൻജിനിയർമാരുടെ ശ്രമം ശനിയാഴ്ചയാണ് ഫലം കണ്ടത്. അതുവരെ കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ആംബം ബാഗ് ഉപയോഗിച്ചാണു രോഗികൾക്ക് ഓക്‌സിജൻ നൽകിയിരുന്നത്. തെലങ്കാനയിലെ 10 ജില്ലകളിൽ നിന്നുള്ള രോഗികളാണ് ഈ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നത്. സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ആശുപത്രിയിലേക്കുള്ള വൈദ്യുതി എത്തിക്കുന്നത്. സബ് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി തടസത്തിന് കാരണമായത്. എന്നാൽ രണ്ടുണിക്കൂറിനുള്ളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിരുന്നു എന്നാണു കമ്പനിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP