Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സത്യം പറഞ്ഞിട്ടും മാതാപിതാക്കൾ വിശ്വസിച്ചില്ല'; ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രചരിപ്പിച്ചതിൽ മനംനൊന്ത 21കാരി ജീവനൊടുക്കി

'സത്യം പറഞ്ഞിട്ടും മാതാപിതാക്കൾ വിശ്വസിച്ചില്ല'; ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രചരിപ്പിച്ചതിൽ മനംനൊന്ത 21കാരി ജീവനൊടുക്കി

ചെന്നൈ: വ്യാജഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് 21കാരി ജീവനൊടുക്കി. സേലം സ്വദേശിനി വിനുപ്രിയയാണ് ആത്മഹത്യ ചെയ്തത്.

തന്റെ ഫോട്ടോകൾ മോർഫ് ചെയ്ത് വ്യാജപ്രൊഫൈൽ ഉണ്ടാക്കിയതാണെന്നു പറഞ്ഞിട്ടും മാതാപിതാക്കൾ വിശ്വസിക്കുന്നില്ലെന്നും അതിനാൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കാട്ടിയുള്ള വിനുപ്രിയയുടെ ആത്മഹത്യാക്കുറിപ്പു ലഭിച്ചു.

ഫേസ്‌ബുക്കിൽ തന്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും നീക്കം ചെയ്യാൻ നടപടിയുണ്ടാകണമെന്നും മുഡുഗൻചാവടി പൊലീസിനു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇതേകാര്യം പെൺകുട്ടിയുടെ മാതാപിതാക്കളും പറയുന്നു. അതേസമയം, പെൺകുട്ടിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നീക്കം ചെയ്തിരുന്നെന്നും അന്വേഷണം ആരംഭിച്ചിരുന്നെന്നും സേലം പൊലീസ് പറഞ്ഞു.

രസതന്ത്രത്തിൽ ബിരുദ പഠനത്തിനു ശേഷം ഉന്നതപഠനത്തിനു പോകാനായി കാത്തിരിക്കുകയായിരുന്നു വിനുപ്രിയ. ചില സുഹൃത്തുക്കളാണ് അശ്ലീല ചിത്രം പ്രചരിക്കുന്നതായി വിനുപ്രിയയെ വിളിച്ചു പറഞ്ഞത്. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്. സൈബർ സെല്ലിന് അന്വേഷിക്കാൻ പതിനഞ്ചു ദിവസം വേണമെന്നു മറുപടി നൽകി. അതിനിടയിൽ ഞായറാഴ്ച വീണ്ടും നഗ്‌നചിത്രം ഫേസ്‌ബുക്കിലെത്തി. പെൺകുട്ടിയുടെ പിതാവിന്റെ ഫോൺ നമ്പർ അടക്കമായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP