Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധാർ വിവരങ്ങൾ പുറത്തായെന്ന് സമ്മതിച്ച് യുഐഡിഎഐ: ഇരുന്നൂറിലധികം സർക്കാർ വെബ്‌സൈറ്റുകൾ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്നും യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി; സുരക്ഷാ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ വെളിപ്പെടുത്തൽ

ആധാർ വിവരങ്ങൾ പുറത്തായെന്ന് സമ്മതിച്ച് യുഐഡിഎഐ: ഇരുന്നൂറിലധികം സർക്കാർ വെബ്‌സൈറ്റുകൾ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്നും യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി; സുരക്ഷാ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: വ്യക്തികളുടെ ആധാർ വിവരങ്ങൾ ഇരുന്നൂറിലധികം സർക്കാർ വെബ്‌സൈറ്റുകൾ പരസ്യപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന ആരോപണം നേരിടുന്നതിനിടെ ഇക്കാര്യത്തിൽ നിരവധി പരാതികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് സർക്കാർ സൈറ്റുകളിൽ നിന്ന് ഇക്കാര്യങ്ങൾ ചോർന്നുവെന്ന് സമ്മതിച്ച് യുഐഡിഎഐ രംഗത്തെത്തുന്നത്.

ഇരുന്നൂറിലധികം കേന്ദ്ര സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകൾ ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തിയതായി ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ സമ്മതിച്ചു. ആധാർ ഉടമകളിൽ ചിലരുടെ പേരും വിലാസവുമൊക്കെയാണ് സർക്കാർ വെബ്‌സൈറ്റുകളിൽ വന്നത്. വിവരം അറിഞ്ഞതിനു പിന്നാലെ വെബ്‌സൈറ്റുകളിൽനിന്ന് ഇവ നീക്കം ചെയ്തുവെന്നും വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ യുഐഡിഎഐ പറഞ്ഞു.

എന്നാൽ കരാറിന്റെ ലംഘനം നടന്നത് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ നിർണായകമാകും. ആധാറിലെ വിവരങ്ങൾ വ്യക്തിയുടെ അവകാശമാണെന്ന നിലയിൽ കോടതി നിരീക്ഷണങ്ങളും ഉണ്ടായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉൾപ്പെടെ ഏകദേശം 210 കേന്ദ്ര സംസ്ഥാന വിഭാഗങ്ങളുടെ വെബ്‌സൈറ്റുകളിലാണ് ആധാർ നമ്പറും പേരും വിലാസവുമടക്കമുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് യുഐഡിഎഐ പറയുന്നു. ഇന്ത്യയിൽ താമസിക്കുന്നവർക്കുള്ള തിരിച്ചറിയൽ രേഖയായിട്ടാണ് 12 അക്ക നമ്പറുള്ള ആധാർ നൽകിയിരിക്കുന്നത്.

ജനത്തിന് ആവശ്യമുള്ള എല്ലാ സംവിധാനങ്ങളുമായും ഇതു ബന്ധിപ്പിച്ച് എല്ലാവരെയും ഒറ്റ തിരിച്ചറിയിൽ രേഖയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. സുരക്ഷ ഉറപ്പുവരുത്തി തയാറാക്കിയ സംവിധാനമാണ് ആധാറെന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP