Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിസാര അസുഖങ്ങൾക്ക് ആശുപത്രിയിലെത്തിയ 2,200 പേർക്ക് ആശുപത്രി വിധിച്ചത് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ; ഇരകളായത് വയറുവേദനയും നടുവേദനയുമായി എത്തിയ നാല്പതു കഴിഞ്ഞ സ്ത്രീകൾ; കർണാടകത്തിലെ കൽബുർഗിയിലെ നാല് ആശുപത്രികൾ നിർധന സ്ത്രീകളിൽനിന്നു പണം തട്ടിയത് ഇങ്ങനെ

നിസാര അസുഖങ്ങൾക്ക് ആശുപത്രിയിലെത്തിയ 2,200 പേർക്ക് ആശുപത്രി വിധിച്ചത് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ; ഇരകളായത് വയറുവേദനയും നടുവേദനയുമായി എത്തിയ നാല്പതു കഴിഞ്ഞ സ്ത്രീകൾ; കർണാടകത്തിലെ കൽബുർഗിയിലെ നാല് ആശുപത്രികൾ നിർധന സ്ത്രീകളിൽനിന്നു പണം തട്ടിയത് ഇങ്ങനെ

ബെംഗളൂരു: അസുഖമില്ലാത്ത 2,200 സ്ത്രീകൾക്ക് ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആശുപത്രികൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. കർണാടകത്തിലെ കൽബുർഗിയിലെ നാല് ആശുപത്രികൾക്കെതിരെയാണ് അനാവശ്യമായി ശസ്ത്രക്രിയ നടത്തിയതായി ആരോപണമുയർന്നിരിക്കുന്നത്. ചെറിയ അസുഖങ്ങളുമായി എത്തുന്നവരിൽനിന്ന് പണം തട്ടുന്നതിനാണ് അനാവശ്യമായി ശസ്ത്രക്രയകൾ നടത്തിയത്.

കർണാടക ആരോഗ്യ വകുപ്പിന്റെ അന്വേഷണ കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ആരോഗ്യവകുപ്പ് ഈ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കിയിരുന്നെങ്കിലും ഇവ ഇപ്പോഴും പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളും സന്നദ്ധ സംഘടനാ പ്രവർത്തകരും കൽബുർഗിയിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി.

വയറുവേദനയോ നടുവേദനയോ മൂലം ആശുപത്രിയിലെത്തുന്ന സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ശസ്ത്രക്രിയ നടത്താൻ നിർബന്ധിക്കുകയാണ് ഈ അശുപത്രിയിലെ ഡോക്ടർമാർ ചെയ്തുവന്നത്. ആദ്യം ഏതാനും ദിവസത്തേയ്ക്ക് മരുന്ന് നൽകി വിടും. വേദന കുറവില്ലാതെ വീണ്ടും വരുമ്പോൾ സ്‌കാൻ ചെയ്ത് നോക്കിയ ശേഷം ഗർഭപാത്രത്തിൽ കാൻസറുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തും. ഗർഭപാത്രം നീക്കം ചെയ്യൽ മാത്രമാണ് പ്രതിവിധി എന്ന് വിശ്വസിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഈ ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 2,200 പേരിൽ മിക്കവാറും എല്ലാ സ്ത്രീകളുടെയും കാര്യത്തിൽ ഇതാണ് സംഭവിച്ചിട്ടുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

ഇത്തരത്തിൽ ശസ്ത്രക്രിയയ്ക്കായി സ്ത്രീകളെ എത്തിക്കുന്നതിന് കമ്മീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാരെ നിയോഗിച്ചിട്ടുള്ളതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയരാക്കപ്പെട്ട സ്ത്രീകളിൽ പകുതിയോളം പേരും നാൽപത് വയസിന് താഴെയുള്ളവരാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സ്ത്രീകളെ ഇത്തരമൊരു ക്രൂരതയ്ക്ക് ഇരയാക്കിയ ഡോക്ടർമാർക്കെതിരെയും ആശുപത്രിക്കെതിരെയും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP