Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്ധ്രയിൽ യാത്രാബോട്ട് മറിഞ്ഞ് 28 പേരെ കാണാതായി; 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരണം; അപകടം ഉണ്ടായത് കൃഷ്ണാ-ഗോദാവരി സംഗമ സ്ഥാനത്ത് 'പവിത്ര ആരതി' ദർശനത്തിന് എത്തിയവർക്ക്; ദുരന്തത്തിൽ പെട്ടത് ഓങ്കോൾ നഗരവാസികളായ ഭക്തർ

ആന്ധ്രയിൽ യാത്രാബോട്ട് മറിഞ്ഞ് 28 പേരെ കാണാതായി; 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരണം; അപകടം ഉണ്ടായത് കൃഷ്ണാ-ഗോദാവരി സംഗമ സ്ഥാനത്ത് 'പവിത്ര ആരതി' ദർശനത്തിന് എത്തിയവർക്ക്; ദുരന്തത്തിൽ പെട്ടത് ഓങ്കോൾ നഗരവാസികളായ ഭക്തർ

വിജയവാഡ: ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയിൽ ബോട്ട് മറിഞ്ഞ് 28 പേരെ കാണാതായി. ഇതിൽ 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റു പതിനാറുപേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. കൃഷ്ണ, ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടമുണ്ടായത്.

ഭവാനി ദ്വീപിൽനിന്ന് പവിത്ര സംഗമത്തിലേക്കുള്ള യാത്രയ്ക്കിടെയാണു ബോട്ട് മറിഞ്ഞത്. നദീ സംഗമ സ്ഥലത്തെ 'പവിത്ര ആരതി' ദർശിക്കാനായി ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ദിവസവും എത്താറുണ്ട്. ഇങ്ങനെ എത്തിയ സംഘത്തിനാണ് അപകടം ഉണ്ടായത്. മീൻപിടിത്തക്കാരും ദേശീയ ദുരന്തനിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തി. നാല്പതോളം പേരുമായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. 12 പേരെ മീൻപിടുത്തക്കാർ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. സിംപിൾ വാട്ടർ സ്‌പോർട് എന്ന സ്വകാര്യ ഏജൻസിയുടേതാണ് അപകടത്തിൽപ്പെട്ട ബോട്ട്.

ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ഓങ്കോൾ നഗരവാസികളാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതലും. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP