1 usd = 68.33 inr 1 gbp = 91.41 inr 1 eur = 80.04 inr 1 aed = 18.60 inr 1 sar = 18.22 inr 1 kwd = 226.17 inr

May / 2018
23
Wednesday

ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം വേണ്ട; കോൺഗ്രസ് എംഎ‍ൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് യെദ്യൂരപ്പയടെ ആത്മവിശ്വസ പ്രകടനം; റിസോർട്ടിൽ അടച്ചിട്ട് എംഎൽഎമാരെ മാനസികമായി പീഡിപ്പിക്കുന്നെന്നും യെദ്യൂരപ്പ

May 17, 2018

ബംഗളുരു: കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ 15 ദിവസത്തെ സമയവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിന് അനുകൂലമായി കോൺഗ്രസ് എംഎൽഎമാർ വോട്ട് ചെയ്യുമെന്നും യെദ്യൂരപ്പ ...

116 എംഎൽഎമാരുടെ പിന്തുണയുണ്ട്.! ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു!! യെദ്യൂരപ്പയെയും ചാക്കിട്ടു പിടുത്തത്തെയും പരിഹസിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ്

May 17, 2018

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തെയും റിസോർട്ട് രാഷ്ട്രീയത്തെയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് യെദ്യൂരപ്പയെയും പരിഹസിച്ച് നടൻ പ്രകാശ് രാജിന്റെ ട്വീറ്റ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെഡിയൂരപ്പയ്ക്കു ഗവർണ...

ഇഷ്ടനമ്പറിന് വേണ്ടി യുവ വ്യവസായി മുടക്കിയത് 16 ലക്ഷം രൂപ; വണ്ടി നമ്പർ മുതൽ മൊബൈൽ നമ്പറിനു വരെ ഒന്ന് എന്ന ഭാഗ്യ അക്കം ലഭിക്കാൻ ലക്ഷങ്ങൾ മുടക്കിയ ജയ്പൂർ വ്യവസായിയുടെ കഥ

May 17, 2018

ജയ്പൂർ: ഇഷ്ട നമ്പർ സ്വന്തമാക്കുക എന്നത് ചിലരുടെ വീക്ക്‌നെസ് ആണ്. അതിന് അവർ ഏതറ്റം വരെ പോവുകയും ചെയ്യും. കാശുള്ളവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇഷ്ട നമ്പറിനായി പണം വാരി എറിഞ്ഞ് അവർ പാവപ്പെട്ടവന്റെ കണ്ണ് തള്ളിക്കും. ഇത്തരത്തിൽ ഒരു യുവ വ്യവസായി ഒന്ന് ...

കർണന്റെ പുതിയ അടവ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളെ മാത്രം മത്സരിപ്പിക്കും; ആന്റി കറപ്ഷൻ ഡൈനാമിക്ക് പാർട്ടി; ലക്ഷ്യം അഴിമതി മുക്ത ഭാരതം

May 17, 2018

ബംഗളൂരു: അഴിമതി മുക്ത ഭാരതമെന്ന മുദ്രവാക്യമുയർത്തി കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ട കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ പുതിയ പാർട്ടിക്ക് രൂപം കൊടുത്തു. തന്റെ പുതിയ അടവിൽ സ്ത്രീകളെ മാത്രമാണ് കർണൻ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക...

ഉന്നാവോ പീഡനം; പീഡനത്തിനിരയായ പതിനാറുകാരിയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരെ അറസ്റ്റ് ചെയ്തു; സംസ്ഥാന പൊലീസ് ഉഴപ്പിയ കേസ് അന്വേഷിക്കുന്നത് സിബിഐ

May 17, 2018

ലക്നൗ: ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎ പീഡനത്തിനിരയാക്കിയ പതിനാറുകാരിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് സബ് ഇൻസ്പ്ക്ടർമാരെ സിബിഐ അറസ്റ്റ് ചെയ്തു. വിരം പുറത്തറിയാതിരിക്കാനും കേസൊതുക്കാനും എംഎൽഎയെ സഹായിച്ച പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായ...

കർണാടകത്തിൽ കോടീശ്വരന്മാർ അല്ലാത്ത എംഎൽഎമാർ നാലുപേർ മാത്രം; പത്തുകോടിക്ക് മേൽ ആസ്തിയുള്ളവർ 111 പേർ; അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ സ്വന്തമാക്കി കോൺഗ്രസിലെ നാഗരാജുവും ഡികെ ശിവകുമാറും ബിഎസ് സുരേഷും; ഏറ്റവും ആസ്തി കുറവ് കൃഷ്ണരാജയിൽ നിന്ന് ജയിച്ച ബിജെപി എംപി രാമദാസിന്

May 17, 2018

ബംഗളൂരു: ഓരോ തിരഞ്ഞെടുപ്പുകാലത്തും ചർച്ചയാകാറുള്ളതാണ് ജനപ്രതിനിധികളുടെ സ്വത്ത്. ഇക്കുറി കർണാടകത്തിൽ തിരഞ്ഞെടുപ്പ് നടന്നപ്പോഴും എംഎൽഎമാർ ആയവരുടെ ആസ്തി ചർച്ചയാവുന്നു. പണമൊഴുക്കി എംഎൽഎമാരെ ചാക്കിട്ടുവാരാൻ ബിജെപിയും ആടി നിൽക്കുന്നവരെ വിട്ടുകൊടുക്കാതിരിക്...

ഭരണഘടനയെ കൊഞ്ഞനം കുത്തിയാണ്  യെദ്യൂരപ്പ മുഖ്യമന്ത്രിയായതെന്ന് രാഹുൽ ഗാന്ധി; ബിജെപിയുടെ യുക്തിഹീന ദുർവാശിയാണിത്;ജനാതിപത്യത്തിന്റെ പരാജയത്തിൽ രാജ്യം ദുഃഖിക്കും

May 17, 2018

ബെംഗളൂരു: ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കർണാടകത്തിൽ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്ററിൽ പ്രതികരിച്ചു. ബിജെപിയുടേത് യുക്തിഹീനമായ ദുർവാശിയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാ...

മുഖ്യമന്ത്രി അഭ്യർത്ഥിച്ചു കേന്ദ്രം അംഗീകരിച്ചു; കാശ്മീരിൽ 30 ദിവസം വെടിനിർത്തൽ; തീരുമാനം റംസാൻ പ്രമാണിച്ച്; ജനങ്ങളുടെ സുരക്ഷയ്ക്ക പ്രശ്‌നമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൈന്യം  

May 17, 2018

ന്യൂഡൽഹി; റംസാന്റെ പശ്ചാത്തലത്തിൽ നോമ്പ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് കാശ്മീരി മുഖ്യമന്ത്രിയുടെ അഭ്യർത്ഥത്തന കേന്ദ്രം അഗീകരിച്ചു. പ്രാർത്ഥനാ കാലത്ത് കശ്മീരിൽ വെടിനിർത്തൽ വേണമെന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അഭ്യ...

പുണ്യമാസത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാവട്ടെ; ജമ്മു-കശ്മീരിൽ റംസാൻ മാസത്തിൽ ഉപാധികളോടെ വെടിനിർത്തൽ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

May 16, 2018

ന്യൂഡൽഹി: ജമ്മു-കശ്മീരിൽ റംസാൻ മാസത്തിൽ ഉപാധികളോടെയുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചു. ഭീകരരോടുള്ള നിലപാടിന്റെ ഭാഗമായി മുസ്ലീമുകൾക്കെതിരെയാണ് സൈന്യമെന്ന മോശം പ്രതിഛായ മാറ്റാൻ ഇതിലൂടെ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാവരും ഈ...

ഹാജർ വിളിക്കുമ്പോൾ ഇനി മുതൽ ജയ്ഹിന്ദ് മതി; രാജ്യ സ്നേഹം വർദ്ധിപ്പിക്കാൻ പുതിയ കണ്ടെത്തലുമായി ബിജെപിക്കാർ; മധ്യപ്രദേശിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം നടപ്പാക്കുന്നത് ഒരു ലക്ഷത്തിലധികം സ്‌കൂളുകളിൽ

May 16, 2018

ഭോപ്പാൽ; മധ്യപ്രദേശ് സ്‌കൂളുകളിൽ ഇനി മുതൽ ഹാജർ വിളിക്കുമ്പോൾ ജയ്ഹിന്ദ് പറഞ്ഞാൽ മതിയെന്ന് സർക്കാർ.ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളിൽ രാജ്യസ്നേഹം വർധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണവും കണ്ടെത്തലും. കഴിഞ്ഞ വർഷം നവംബറിലാണ് വിദ്യാഭ്യാസ വകുപ്പ്...

പരാജയമെന്നത് ജീവിതത്തിലെ അവസാനകാര്യമല്ല! മകൻ പരീക്ഷയിൽ പത്താം തരം തോറ്റത് പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും അടിച്ചുപൊളിച്ച് അച്ഛൻ; ആഘോഷം കണ്ട് ഞെട്ടി നാട്ടുകാർ

May 16, 2018

ഭോപ്പാൽ: കേട്ടാൽ ആർക്കും അമ്പരപ്പുണ്ടാക്കുന്ന ആഘോഷങ്ങൾക്കാണ് മധ്യപ്രദേശ് സാഗർ പട്ടണത്തിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത്. മകൻ പത്താം ക്ലാസ് തോറ്റതിന് ബാന്റുമേളവും പടക്കം പൊട്ടിക്കലും മധുരം വിളംബലും ഘോഷയാത്ര സംഘടിപ്പിക്കുന്നതുമായ അച്ഛന്റെ തിടുക്കം കണ്ടാണ് ന...

കത്വ പീഡന കൊലപാതക കേസിലെ നരാഥമന്മാർക്ക് വേണ്ടി പണപ്പിരിവുമായി സംഘപരിവാർ; പ്രതികൾക്കു വേണ്ടി ഹിന്ദു ഏക്താ മഞ്ച് രംഗത്തിറങ്ങിയെങ്കിലും മുഖംതിരിച്ച് കശ്മീർ ജനത

May 16, 2018

ജമ്മു: കത്വ പീഡന കൊലപാതക കേസിലെ പ്രതികൾക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കാൻ ബിജെപി പിന്തുണയോടെ തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്ത്. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി മെഹബുബ മുഫ്തി നിലപാടെടുത്ത സാഹചര്യത്തിൽ ഇതിനെ അതിജീവിക്കാൻ വേണ്ടിവരുന്ന ചെലവുകൾ...

അംബാനി കുടുംബത്തിൽ കല്യാണ കാലത്തിന്റെ വരവറിയച്ച് വീണ്ടും വിവാഹ നിശ്ചയം; ആകാശിനും ഇഷയ്ക്കും പിന്നാലെ ആനന്ദിന്റെയും വിവാഹം നിശ്ചയിച്ചു

May 16, 2018

മുംബൈ: അംബാനി കുടുംബത്തിൽ കല്യാണങ്ങളുടെ വരവറയിച്ച് വിവാഹ നിശ്ചയങ്ങളുടെ നീണ്ട നിരയാണിപ്പോൾ.ഇപ്പോൾ പുറത്ത് വരുന്നത ആനന്ദ് അംബാനിയുടെ വിവാഹ വാർത്തയാണ്. സഹോദരി ഇഷയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെയാണ് ആകാശിന്റെയും വിവാഹം നിശ്ചയിച്ചത്. രാധിക മെർച്ചന്റിനെയാണ...

സൂക്ഷ്മ പരിശോധനയിൽ ആകെ പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് മെഷീനിൽ; ഷെട്ടാറിന്റെ ഫലം തടഞ്ഞ് കമ്മീഷൻ; ഹൂബ്ലി ധർവാഡ് മണ്ഡലത്തിൽ സംഭവിച്ചത് എന്തെന്ന് അറിയാൻ അന്വേഷണം

May 16, 2018

ബംഗളുരു: ആകെ പോൾ ചെയ്തതിനേക്കാൾ 207 വോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബിജെപി എംഎ‍ൽഎയുടെ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചു. ഹൂബ്ലി ധർവാഡ് സെൻട്രൽ മണ്ഡലത്തിലാണ് അസ്വാഭാവികത കണ്ടെത്തിയത്. ഇവിടെ വിജയിച്ച ബിജെപി സ്ഥാനാർത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ലാൽ ഷ...

ശക്തമായ കാറ്റിൽ മറിഞ്ഞത് 50 പേരുമായി പോയ ബോട്ട്; അപകടത്തിൽപ്പെട്ടവരിൽ ഏറെയും തദ്ദേശിയരായ ഗോത്ര വിഭാഗക്കാർ; ഇരുപതോളം പേർ നീന്തി രക്ഷപ്പെട്ടു; ഇനി കണ്ടെത്താനുള്ളത് 30 പേരെ; ഗോദാവരി നദിയിൽ രക്ഷാപ്രവർത്തനം തുടരുന്നു

May 16, 2018

അമരാവതി: കിഴക്കൻ ഗോദാവരി ജില്ലയിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 30 പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണസേന കാണാതായവർക്കായി തിരച്ചിൽ തുടങ്ങി. 50 യാത്രക്കാരുമായി കൊണ്ടമോടലുവിൽ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ഇര...

MNM Recommends