Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാലുമാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിച്ചത് റെയിൽവേയുടെ വരുമാനം കൂട്ടി; ആദ്യദിവസം ബുക്ക് ചെയ്തത് 11 ലക്ഷം പേർ

നാലുമാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിച്ചത് റെയിൽവേയുടെ വരുമാനം കൂട്ടി; ആദ്യദിവസം ബുക്ക് ചെയ്തത് 11 ലക്ഷം പേർ

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്യാനുള്ള കാലയളവ് രണ്ടുമാസത്തിൽനിന്ന് നാലുമാസമായി വർധിപ്പിച്ചതിന് ഉപഭോക്താക്കളിൽനിന്ന് ഗംഭീര സ്വീകരണം. ആളുകളുടെ തിരക്കേറിയതിനെത്തുടർന്ന് ഐആർസിടിസിയുടെ വെബ്‌സൈറ്റ് രണ്ടോ മൂന്നോ തവണ പണിമുടക്കിയെങ്കിലും, 11 ലക്ഷം പേരാണ് ആദ്യദിനം ടിക്കറ്റ് ബുക്ക് ചെയ്തത്.

ശരാശരി അഞ്ചു ലക്ഷം ടിക്കറ്റുകളാണ് ഒരു ദിവസം ഓൺലൈനിലൂടെ റെയിൽവേ വിൽക്കുന്നത്. എന്നാൽ, ബുക്കിങ് കാലയളവ് നാലുമാസമായി വർധിപ്പിച്ചതിന് ശേഷമുള്ള ആദ്യ ദിവസമായിരുന്നു ബുധനാഴ്ച. ഈ സൗകര്യം ഉപയോഗിക്കാൻ വൻതോതിലുള്ള തിരക്കാണ് വെബ്‌സൈറ്റിൽ അനുഭവപ്പെട്ടത്. ഓൺലൈനായി വിൽക്കുന്നതിന്റെ എത്രയോ മടങ്ങ് ടിക്കറ്റുകൾ കൗണ്ടറുകളിൽനിന്ന് നേരിട്ട് ബുക്ക് ചെയ്യാറുണ്ട്. അതിന്റെ കണക്ക് പെട്ടെന്ന് ലഭ്യമാകില്ല.

സ്‌കൂളുകൾക്ക് അവധിക്കാലമായതുകൊണ്ടാണ് ബുക്കിങ്ങിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിൽ അവധിക്കാലം ആരംഭിക്കുന്നത് മെയ് മാസത്തിലാണ്. അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും ആളുകൾക്ക് സാധിക്കും. പോകാനും മടങ്ങിവരാനുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നാലുമാസത്തെ കാലയളവ് സഹായിക്കുമെന്നതും ഓൺലൈൻ ബുക്കിങ്ങിന്റെ സ്വീകാര്യത വർധിപ്പിച്ചു.

ഐആർസിടിസിയുടെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു ഇന്നലെയെന്നാണ് മുതിർന്ന അധികൃതർ പറയുന്നത്. ഇത്രയേറെ തിരക്ക് അനുഭവപ്പെട്ടതോടെ സെർവറുകൾ ഒന്നിലേറെത്തവണ പണിമുടക്കുകയും ചെയ്തു. എന്നാൽ, ഈ തകരാറുകൾ യഥാസമയം പരിഹരിക്കാനായതോടെ ടിക്കറ്റ് ബുക്കിങ്ങുകാരെ നിരാശരാക്കാതെ നോക്കാനായി. നാലുമാസത്തെ കാലയളവാക്കിയതോടെ, പെട്ടെന്ന് യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടായതായും പരാതിയുണ്ട്. ടിക്കറ്റുകൾ കാലേകൂട്ടി ബുക്ക് ചെയ്തുപോകുന്നതുകൊണ്ടാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP