Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പതോളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക്കിസ്ഥാന്റെ പിടിയിൽ

അഹമ്മദാബാദ്: അമ്പതോളം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി. ഗുജറാത്ത് തീരത്തെ ജഘാവു മേഖലയിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന 48ഓളം ഇന്ത്യക്കാരെയാണ് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (എം.എസ്.എ) പിടികൂടിയതായി നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ആരോപിച്ചത്.

ഇവരുപയോഗിച്ചിരുന്ന എട്ടോളം മത്സ്യബന്ധന ബോട്ടുകളും എം.എസ്.എയുടെ കസ്റ്റഡിയിലാണ്. ഇവരെ കടൽമാർഗം കറാച്ചിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ പാക്കിസ്ഥാനി ഏജൻസിയിലെ ഗാർഡുകൾ പലതവണ ആകാശത്തേക്ക് വെടിവച്ചതായും ഫോറം അറിയിച്ചു.

സംഭവത്തിനു ദൃക്‌സാക്ഷികളായ മറ്റു മത്സ്യത്തൊഴിലാളികളിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് ഫോറം സെക്രട്ടറി മനീഷ് ലൊധാരി പറഞ്ഞു. പിടിയിലായവർ പോർബന്തർ, വെരാവൽ മേഖലകളിൽ നിന്നുള്ളവരാണ്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ മത്സ്യബന്ധനത്തിലേർപ്പെട്ടവരെ ഏജൻസി മനഃപൂർവ്വം വെടിയുതിർത്ത് പിടികൂടുകയായിരുന്നതായാണ് ആരോപണം. കഴിഞ്ഞ ഡിസംബറിൽ ഇന്റർനാഷണൽ മാരിടൈം ബൗണ്ടറിക്കടുത്തു വച്ച് 11 ബോട്ടുകളെയും 58ഓളം തൊഴിലാളികളെയും കഴിഞ്ഞ ജനുവരി 4ന് 12ഓളം പേരെയും പിടികൂടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP