Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലാത്ത കമ്പനികളുയുടെ പേരിൽ വൻ നിക്ഷേപവും ഇടപാടുകളും; കള്ളപ്പണം വെളുപ്പിച്ച 5800 കടലാസു കമ്പനികൾക്കെതിരേ ആദായനികുതി അന്വേഷണം; നോട്ടുനിരോധിച്ച ശേഷം വൻതുക ഇടപാടുകൾ നടത്തിയവരുടെ അക്കൗണ്ടുകളും നിരീക്ഷണത്തിൽ

ഇല്ലാത്ത കമ്പനികളുയുടെ പേരിൽ വൻ നിക്ഷേപവും ഇടപാടുകളും; കള്ളപ്പണം വെളുപ്പിച്ച 5800 കടലാസു കമ്പനികൾക്കെതിരേ ആദായനികുതി അന്വേഷണം; നോട്ടുനിരോധിച്ച ശേഷം വൻതുക ഇടപാടുകൾ നടത്തിയവരുടെ അക്കൗണ്ടുകളും നിരീക്ഷണത്തിൽ

ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് 5800 ഓളം കടലാസുകമ്പനികൾ വിവിധ അക്കൗണ്ടുകളിലായി വൻതുക നിക്ഷേപിച്ച് പിൻവലിച്ചതായി കേന്ദ്രസർക്കാർ. ബിനാമി കന്പനികൾ ഇത്തരത്തിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായാണ് സൂചന. അനധികൃത ഇടപാടുകളുടെയും നികുതിവെട്ടിപ്പിന്റേയും പേരിൽ അടുത്തിടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ പരിശോധിക്കുമ്പോഴാണ് ആദായ നികുതി വകുപ്പിന് ഈ സൂചന ലഭിക്കുന്നത്. ബാലൻസില്ലാത്തതോ തുച്ഛമായ നിക്ഷേപം മാത്രമുള്ളതോ ആയ അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്. നിക്ഷേപിച്ച് ഉടൻ തന്നെയാണ് അതിന്റെ സിംഹഭാഗവും പിൻവലിച്ചത്.

അടുത്തിടെ, രണ്ടു വർഷമായി സാന്പത്തിക രേഖകളും വാർഷിക റിട്ടേണുകളും സമർപ്പിക്കാതിരുന്ന ഡയറക്ടർമാരെ കേന്ദ്ര കോർപറേറ്റ് മന്ത്രാലയം അയോഗ്യരാക്കിയിരുന്നു. ഇത്തരത്തിൽ അയോഗ്യരാക്കിയവർ രണ്ടു ലക്ഷത്തോളം വരും. 13 ബാങ്കുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അയോഗ്യരാക്കൽ. അയോഗ്യമാക്കിയ ഒരു ഷെൽ കന്പനിക്കു മാത്രം 2,134 അക്കൗണ്ടുകളുണ്ടെന്നു പരിശോധനയിൽ കണ്ടെത്തി. 450നു മുകളിൽ അക്കൗണ്ടുകളുള്ള 50 കന്പനികളെയും കണ്ടെത്തി.

ഈ അക്കൗണ്ടുകളിലൂടെ നടത്തിയ ഇടപാടുകൾ പരിശോധിക്കുന്‌പോഴാണ് ആദായ നികുതി വകുപ്പിനു ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കുന്നത്. നോട്ട് നിരോധനത്തിനുശേഷം സംശയനിഴലിലുള്ള കന്പനികൾ 4570 കോടി രൂപയാണ് ബാങ്കുകളിൽ നിക്ഷേപിച്ചത്. ഇതിൽ 4552 കോടി രൂപ ഉടൻ തന്നെ പിൻവലിക്കുകയും ചെയ്തു. വൻ കള്ളപ്പണം വെളുപ്പിക്കൽ ഇതിന്റെ മറവിൽ നടന്നെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഇതിൽ 3000 കന്പനികൾ നോട്ട് നിരോധനത്തിനു മുന്പ് 13 കോടി രൂപ മാത്രമാണ് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്നതെങ്കിൽ നോട്ട് നിരോധനത്തിനുശേഷം ഇത് 3800 കോടി രൂപയായി ഉയർന്നു. ഈ തുകകളും പിന്നീടു പിൻവലിച്ചു. ഇതും കന്പനികളെ സംശയനിഴലിൽ നിർത്തുന്നതാണ്. കള്ളപ്പണത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് ഈ കണ്ടെത്തൽ.

രണ്ട് ലക്ഷത്തിലേറെ വരുന്ന കടലാസുകമ്പനികളുടെ രജിസ്ട്രേഷൻ സർക്കാർ നേരത്തേ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 13 ബാങ്കുകളിൽ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. 2,09,032 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധിച്ചത്. ഇത്തരം ചില കമ്പനികളിൽ ചിലത് നൂറിലേറെ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു ബാങ്കിൽ തന്നെ പതിവിലും കവിഞ്ഞ തുക നിക്ഷേപിച്ച 3000 കമ്പനികളുടെ അക്കൗണ്ടുകളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നവംബർ എട്ടിന് നോട്ടു നിരോധനം പ്രഖ്യാപിച്ചതിന് മുമ്പും ശേഷവും ശേഖരിച്ച അക്കൗണ്ട് വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP