Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആന്ധ്രയിലെ ഫാക്ടറിയിൽ വിഷവാതക ചോർച്ച: ആറുമരണം; അഞ്ചുപേരുടെ നില ഗുരുതരം; രക്ഷാപ്രവർത്തനം തുടരുന്നു

ആന്ധ്രയിലെ ഫാക്ടറിയിൽ വിഷവാതക ചോർച്ച: ആറുമരണം; അഞ്ചുപേരുടെ നില ഗുരുതരം; രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഹൊദരാബാദ്: ആന്ധ്രാപ്രേദശിലെ സ്വകാര്യ സ്റ്റീൽ ഫാക്ടറിയിലുണ്ടായി വിഷവാതക ചോർച്ചയിൽ ആറുതൊഴിലാളികൾ മരിച്ചു. അനന്തപൂർ ജില്ലയിലെ ഫാക്ടറിയിൽ രണ്ടു പേർ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.

റോളിങ് യൂണിറ്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതകച്ചോർച്ചയുണ്ടായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി അശോക് കുമാർ പറഞ്ഞു. പ്ലാന്റിൽ 'റീ ഹീറ്റിങ്' പ്രക്രിയക്ക് ഉപയോഗിക്കുന്നത് കാർബൺ മോണോക്സൈഡാണ്. ഈ വാതകമാണ് ചോർന്നതെന്നാണ്് പ്രാഥമിക നിഗമനം.പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുന്നു.

ജെർഡിയു എന്ന ബ്രസീലിയൻ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീൽ കയറ്റിയക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP