Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു വൃക്ക നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രണ്ടും മാറ്റി; എയിംസിനെതിരെ അന്വേഷണം

ഒരു വൃക്ക നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രണ്ടും മാറ്റി; എയിംസിനെതിരെ അന്വേഷണം

ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആറു വയസുകാരിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടതായി ആരോപണം. ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കാൻ എയിംസ് അധികൃതർ സീനിയർ പ്രൊഫസർമാരുടെ ഉന്നതതല സംഘത്തെ നിയോഗിച്ചു.

പെൺകുട്ടിയുടെ അച്ഛൻ പവൻ കുമാർ ഡൽഹി ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർക്കെതിരെ പരാതി നൽകിരിക്കുകയാണ്. ഇടതു വശത്തെ വൃക്കയ്ക്ക് തകരാറുള്ള മകൾക്ക് കഴിഞ്ഞ വർഷം ഡിസംബറിലാണ് എയിംസിൽ ആദ്യ പരിശോധന നടത്തിയതെന്ന് പവൻകുമാർ പറയുന്നു. തകരാറിലായ ഇടതു വൃക്ക നീക്കം ചെയ്യണമെന്ന് എയിംസിലെ പീഡിയാട്രീഷൻ വിഭാഗം സീനിയർ സർജൻ നിർദ്ദേശിക്കുകയായിരുന്നു.

മാർച്ച് 14ന് മകളെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ഒരു വൃക്ക നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾക്ക് ശക്തമായ വേദന അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് സി.ടി സ്‌കാൻ പരിശോധന നടത്തിയപ്പോഴാണ് മകളുടെ ഇരു വൃക്കകളും നീക്കം ചെയ്യപ്പെട്ടതായി വ്യക്തമായതെന്ന് പൊലീസിനു നൽകിയ പരാതിയിൽ പവൻകുമാർ ആരോപിക്കുന്നു.

പെൺകുട്ടിയുടെ പിതാവ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് എയിംസിലെ ഒരു മുതർന്ന ഡോക്ടർ പ്രതികരിച്ചു. ഉന്നതതല സംഘം മെയ്‌ 20ന് യോഗം ചേർന്നിരുന്നെന്നും ഈ ആഴ്ച മറ്റൊരു യോഗം കൂടി ചേർന്ന ശേഷം എയിംസ് അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP