Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകത്തിലും ഗോവയിലും ക്രമക്കേട് നടന്നത് 7,000 അക്കൗണ്ടുകളിൽ; നോട്ടു നിരോധനത്തിനു മുമ്പ് നിർജ്ജീവമായിരുന്ന അക്കൗണ്ടുകളിൽ ഒഴുകിയെത്തിയത് 17,000 കോടിയുടെ നിക്ഷേപം; കർണാടകത്തിലെ 205 സഹകരണ ബാങ്കുകളിലെ ഇടപാടുകൾ നിരീക്ഷിച്ച് ആദായനികുതി വകുപ്പ്

കർണാടകത്തിലും ഗോവയിലും ക്രമക്കേട് നടന്നത് 7,000 അക്കൗണ്ടുകളിൽ; നോട്ടു നിരോധനത്തിനു മുമ്പ് നിർജ്ജീവമായിരുന്ന അക്കൗണ്ടുകളിൽ ഒഴുകിയെത്തിയത് 17,000 കോടിയുടെ നിക്ഷേപം; കർണാടകത്തിലെ 205 സഹകരണ ബാങ്കുകളിലെ ഇടപാടുകൾ നിരീക്ഷിച്ച് ആദായനികുതി വകുപ്പ്

ബംഗളൂരു: നോട്ടു നിരോധനത്തിനുശേഷം കർണാടകത്തിലെയും ഗോവയിലെയും 7,000 ബാങ്ക് അക്കൗണ്ടുകളിൽ ക്രമക്കേടു നടന്നതായി ആദായനികുതി വകുപ്പിന്റെ സംശയം. ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തിൽ ക്രമാധീത വർധനവ് ഉണ്ടായിരിക്കുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. ജൻധൻ അക്കൗണ്ടുകൾ അടക്കമുള്ളവയിലാണു ക്രമക്കേട് നടന്നിരിക്കുന്നത്.

നോട്ടു നിരോധനം പ്രഖ്യാപിച്ച നവംബർ എട്ടിനു മുമ്പ് ഈ അക്കൗണ്ടുകളെല്ലാം നിർജ്ജീവമായിരുന്നു. നോട്ടു നിരോധനത്തിനുശേഷം 17,000 കോടി രൂപയുടെ നിക്ഷേപമാണ് അക്കൗണ്ടുകളിൽ ഉണ്ടായത്.

80 ലക്ഷത്തിനു മുകളിൽ നിക്ഷേപം നടന്ന 7,000 അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണു തങ്ങൾക്കു ലഭിച്ചിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് ബെഗളൂരു വിഭാഗം ഡയറക്ടർ ആർ. രവിചന്ദ്രൻ അറിയിച്ചു. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ബാങ്കുകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

വാണിജ്യ ബാങ്കുകളിലെയും സഹകരണബാങ്കുകളിലെയും അക്കൗണ്ടുകളിലാണ് ക്രമാതീത നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്.

നോട്ടുനിരോധനത്തെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ സംശയകരമായ ഇടപാടുകളെക്കുറിച്ച് ജനുവരി 31നകം അറിയിക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നല്കിയിരുന്നു. കർണാടകത്തിലെ 266 സഹകരണ ബാങ്കുകളിൽ 205 ലും ഉയർന്ന നിക്ഷേപം നടന്നതായി അറിയിച്ചിട്ടുണ്ടെന്ന് രവിചന്ദ്രൻ വ്യക്തമാക്കി.

നോട്ടു നിരോധനത്തെത്തുടർന്ന് രാജ്യത്തെ വിവിധ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട 26,000 കോടി രൂപ സംബന്ധിച്ചും ആദായനികുതി വകുപ്പിനു സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP