Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജന്മാഷ്ടമി നാളിൽ ദർശനത്തിനു പോയ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിൽ വച്ച് 70 കാരനായ പൂജാരി ബലാത്സംഗം ചെയ്തു; വയറു വേദനയുമായി എത്തിയ പെൺകുട്ടി കരഞ്ഞപ്പോൾ ലോകം അറിഞ്ഞത് കൊടും ക്രൂരതയുടെ കഥ

ജന്മാഷ്ടമി നാളിൽ ദർശനത്തിനു പോയ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിൽ വച്ച് 70 കാരനായ പൂജാരി ബലാത്സംഗം ചെയ്തു; വയറു വേദനയുമായി എത്തിയ പെൺകുട്ടി കരഞ്ഞപ്പോൾ ലോകം അറിഞ്ഞത് കൊടും ക്രൂരതയുടെ കഥ

ന്യൂഡൽഹി: ജന്മാഷ്ടമി നാളിൽ ദൽഹിയിൽ ഒരു ക്ഷേത്രത്തിൽ വച്ച് ബലാത്സംഗത്തിനിരയായ എട്ടു വയസ്സുകാരി പീഡനത്തിന്റെ നെടുക്കത്തിൽ നിന്ന് ഇനിയും മോചിതയായില്ല. 'എനിക്കുറങ്ങേണ്ട. കണ്ണടക്കുമ്പോൾ ബാബയുടെ മുഖമാണ് കാണുന്നത്,' പൂജാരിയുടെ കൊടും ക്രൂരതയ്ക്കിരിയായ ബാലിക പറയുന്നു. കഴിഞ്ഞ ദിവസം കേസിൽ സംശയിക്കപ്പെടുന്നവരെ ഉൾപ്പെടുത്തി പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ ബാലിക പ്രതിയെ തിരിച്ചറിഞ്ഞു. ബാബ വിശ്വബന്ധു എന്നയാളാണ് തന്നെയും ഏഴുവയസ്സുള്ള മറ്റൊരു കൂട്ടുകാരിയേയും പീഡിപ്പിച്ചതെന്ന് ബാലിക മൊഴി നൽകി.

ദൽഹിയിലെ മെഹ്‌റോളിക്കടുത്ത ഗ്രാമത്തിലെ വിശ്വസ്തനായ ഇയാൾ ഒരാഴ്ചയിലേറെ പെൺകുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നത്രെ. സംഭവത്തെ തുടർന്ന് പിടിയിലായ പൂജാരി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അടിവയറ്റിൽ കടുത്ത വേദന ഉള്ളതായി ബാലിക അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിന്റെ നെടുക്കം വിട്ടുമാറാത്ത ബാലികയ്ക്ക് ശരിയായി ഉറങ്ങാൻ പോലുമാകുന്നില്ലെന്ന് അമ്മ പറയുന്നു. 'ആ ക്ഷേത്രം കാണുമ്പോഴെ കരച്ചിൽ വരികയാണിപ്പോൾ,' കണ്ണു നിറഞ്ഞ അമ്മ പറയുന്നു. പെൺകു്ട്ടിക്കും കുടുംബത്തിനും നാട്ടുകാരായ ഒരു അദ്ധ്യാപകൻ കൗൺസിലിങ് നൽകുന്നുണ്ട്.

സത്രീകൾക്കെതിരായ പീഡനങ്ങൾ തുടർക്കഥയായ ദൽഹിയിൽ കുട്ടികൾക്കെതിരായ പീഡനങ്ങളും കുതിച്ചുയരുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ ദൽഹിയിൽ കുട്ടികൾക്കു നേരെയുണ്ടായ പീഡനങ്ങൾ അഞ്ചിരട്ടിയാണ് വർധിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ തന്നെ പറയുന്നു. 2003-ൽ 140 കേസുകളായിരുന്നത് 2013 ആയപ്പോഴേക്കും 757 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP