Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതികാരം തീർക്കാൻ തൊണ്ണൂറുകാരി അമ്മൂമ്മയെ ബലാൽസംഗം ചെയ്തു; കൊച്ചുമകന്റെ സുഹൃത്ത് പൊലീസ് പിടിയിൽ

പ്രതികാരം തീർക്കാൻ തൊണ്ണൂറുകാരി അമ്മൂമ്മയെ ബലാൽസംഗം ചെയ്തു; കൊച്ചുമകന്റെ സുഹൃത്ത് പൊലീസ് പിടിയിൽ

മുംബയ്: പേഴ്‌സും വാച്ചും മോഷ്ടിച്ചത് സുഹൃത്ത് എന്ന് കരുതി അമ്മൂമ്മയെ ബലാൽസംഗം ചെയ്ത് പ്രതികാരം വീട്ടിയ യുവാവിനെ മുബൈ പൊലീസ് പിടികൂടി. മദ്യലഹരിയിലായിരുന്നു അന്ധയായ തൊണ്ണൂറുകാരിയെ ബലാൽസംഗം ചെയ്തത്. മുബൈയിലെ ചെമ്പൂരിനടുത്തുള്ള ചേരിയിലാണ് ക്രൂര പീഡനം. 27കാരനായ പ്രഭു നാടാരാണ് പിടിയിലായത്.

പ്രഭു നാടാരും രണ്ട് സുഹൃത്തുക്കളും രാത്രിയിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെയിൽ പ്രഭുവിന്റെ പേഴ്‌സും വാച്ചുമായി മറ്റ് രണ്ട് പേർ ഓടിക്കളഞ്ഞു. ഇവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് തൊട്ടടുത്ത ചെറ്റക്കുടിലിൽ പ്രഭു കയറിയത്. തന്റെ സാധനങ്ങളെടുത്തു കൊണ്ട് പോയ കൂട്ടുകാരന്റെ അമ്മൂമ്മയുടെ വീടായിരുന്നു അത്. ചൂട് കാരണം വാതിൽ തുറന്ന നിലയിലായിരുന്നു

മദ്യലഹരിയിൽ പ്രഭുഅന്ധയായ തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്തു. ഉറക്കത്തിൽ ആരോ തന്റെ കൈകാലുകൾ കെട്ടുന്നതായി തനിക്ക് തോന്നിയതായി വയോധിക പൊലീസിന് നൽകിയെ മൊഴിയിൽ പറഞ്ഞു. ശബ്ദമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ അയാൾ വായിലേക്ക് തുണി തിരുകുകയായിരുന്നെന്നും അവർ പറഞ്ഞു. ബലാത്സംഗത്തിന് ശേഷം അബോധാവസ്ഥയിലായ വയോധിക ബോധം തെളിഞ്ഞപ്പോൾ കൈയിലെ കെട്ടുകൾ പാടുപെട്ട് അഴിച്ചു. തുടർന്ന് അടുത്ത വീട്ടിൽ താമസിക്കുന്ന മകനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്കെതിരെ ഐ.പി.സി സെക്ഷൻ 376, 342, 452  എന്നിവ പ്രകാരം ബലാത്സംഗം, അനധികൃതമായി വീട്ടിൽ കടന്നുകയറ്റം തുടങ്ങിയ വകുപ്പുകളിൽ കേസ് എടുത്തു. പ്രഭു ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ റിമാൻഡിലാണ്.

പ്രഭു അമിതമായി മദ്യപിച്ചിരുന്നതിനാൽ കൃത്യത്തിന് ശേഷം അയാൾക്ക് അധികം ദുരം യാത്ര ചെയ്യാനായില്ല. അമർ നഗറിനടുത്ത് വഴിയരികിൽ ഉറങ്ങിക്കിടന്ന പ്രതിയെ പിറ്റേ ദിവസം രാവിലെയോടെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ വ്യക്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസിനോട് വയോധിക മൊഴി നൽകിയിരുന്നു. തുടർന്ന് സംഭവം നടന്ന സമയത്ത് അതിനടുത്തിരുന്ന മദ്യപിച്ചവരുടെ വിവരവും പൊലീസ് കണ്ടെത്തി. പൊലീസിന്റെ പിടിയിലായ പ്രഭു നാടാർ കുറ്റസമ്മതവും നടത്തി.

മദ്യലഹരിയിലായിരിക്കെ പേഴ്‌സും വാച്ചും നഷ്ടമായതിന്റെ പ്രതികാരമാണ് പ്രഭു നടത്തിയതെന്നാണ് പൊലീസിന്റെ ഭാഷ്യം. നിർമ്മാണ തൊഴിലാളിയാണ് പിടിയിലായ പ്രഭു നാടാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP