Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകത്തിൽ കോടീശ്വരന്മാർ അല്ലാത്ത എംഎൽഎമാർ നാലുപേർ മാത്രം; പത്തുകോടിക്ക് മേൽ ആസ്തിയുള്ളവർ 111 പേർ; അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ സ്വന്തമാക്കി കോൺഗ്രസിലെ നാഗരാജുവും ഡികെ ശിവകുമാറും ബിഎസ് സുരേഷും; ഏറ്റവും ആസ്തി കുറവ് കൃഷ്ണരാജയിൽ നിന്ന് ജയിച്ച ബിജെപി എംപി രാമദാസിന്

കർണാടകത്തിൽ കോടീശ്വരന്മാർ അല്ലാത്ത എംഎൽഎമാർ നാലുപേർ മാത്രം; പത്തുകോടിക്ക് മേൽ ആസ്തിയുള്ളവർ 111 പേർ; അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ സ്വന്തമാക്കി കോൺഗ്രസിലെ നാഗരാജുവും ഡികെ ശിവകുമാറും ബിഎസ് സുരേഷും; ഏറ്റവും ആസ്തി കുറവ് കൃഷ്ണരാജയിൽ നിന്ന് ജയിച്ച ബിജെപി എംപി രാമദാസിന്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഓരോ തിരഞ്ഞെടുപ്പുകാലത്തും ചർച്ചയാകാറുള്ളതാണ് ജനപ്രതിനിധികളുടെ സ്വത്ത്. ഇക്കുറി കർണാടകത്തിൽ തിരഞ്ഞെടുപ്പ് നടന്നപ്പോഴും എംഎൽഎമാർ ആയവരുടെ ആസ്തി ചർച്ചയാവുന്നു. പണമൊഴുക്കി എംഎൽഎമാരെ ചാക്കിട്ടുവാരാൻ ബിജെപിയും ആടി നിൽക്കുന്നവരെ വിട്ടുകൊടുക്കാതിരിക്കാൻ കോൺഗ്രസും ജനതാദളും സർവ തന്ത്രങ്ങളും പയറ്റുമ്പോഴും ഇവരെല്ലാം അതിസമ്പന്നരാണെന്ന ഘടകവും സംസാരവിഷയമാകുന്നു.

കർണാടക നിയമസഭയിലെ 97 ശതമാനം എംഎൽഎമാരും കോടിപതികളാണെന്ന് വിവരമാണ് പുറത്തുവരുന്നത്. ആകെ നാലുപേർ മാത്രമാണഅ ഒരു കോടിക്ക് താഴെ ആസ്തിയുള്ളവർ. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചവരാണ് കോടിപതി ലിസ്റ്റിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടംപിടിച്ചവർ. ഹോസെകോട്ടെയിൽ നിന്ന് ജയിച്ച എം നാഗരാജു സഹസ്രകോടിപതിയാണ്. 1,015 കോടി രൂപയാണ് ആസ്തി. തൊട്ടു പിന്നാലെ ഡികെ ശിവകുമാറും (കനകപുര -840 കോടി രൂപ), ബിഎസ് സുരേഷ് (ഹെബ്ബാൾ - 416 കോടി) എന്നിവരാണുള്ളത്.

221 എംഎൽഎമാരിൽ നാലുപേരൊഴികെ എല്ലാവരും കോടിപതികളാണ്. 10 കോടി രൂപയ്ക്കു മുകളിൽ ആസ്തിയുള്ള 111 പേരുണ്ട്. അതായത് പകുതി എംഎൽഎമാരും 10 കോടിക്കു മുകളിൽ ആസ്തിയുണ്ട്. അഞ്ചു കോടിക്കും പത്തു കോടിക്കും ഇടയിൽ ആസ്തിയുള്ളത് 49 പേർക്ക്. 57 എംഎൽഎമാർ ഒരുകോടിക്കും അഞ്ചുകോടിക്കും ഇടയ്ക്കു സ്വത്തുള്ളവരാണ്. ഒരു കോടിക്കു താഴെ സമ്പത്തുള്ള എംഎൽഎമാർ നാലു പേരെയുള്ളൂ.

ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട 221 എംഎൽഎമാരുടെ ശരാശരി ആസ്തി 34.59 കോടി രൂപയാണ്. എച്ച്.ഡി.കുമാരസ്വാമി രണ്ടുമണ്ഡലങ്ങളിൽ ജയിച്ചതിനാൽ 221 പേരാണ് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ എണ്ണം. എസ്.എ.രാമദാസ് (ബിജെപി -കൃഷ്ണരാജ - 36 ലക്ഷം), എ.എസ്.രവീന്ദ്ര (ജെഡിഎസ് -ശ്രീരംഗപട്ടണം 68 ലക്ഷം), എൻ.മഹേഷ് (ബിഎസ്‌പി) കൊള്ളിഗൽ-75 ലക്ഷം) എന്നിവരാണ് സമ്പത്തിൽ ഏറ്റവും പിന്നിലുള്ള നിയമസഭയിലെ ജനപ്രതിനിധികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP