Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂത്രപ്പുരയിൽ രണ്ടാം ക്ലാസുകാരിയുടെ നഗ്നത മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന് ആരോപണം

ഹൈദരാബാദ്: സ്‌കൂളിലെ മൂത്രപ്പുരയിൽ വച്ച് രണ്ടാം ക്‌ളാസുകാരിയുടെ നഗ്‌നത മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന് ആരോപണം. ഹൈദരാബാദിലെ സ്‌കൂളിലാണ് മുതിർന്ന വിദ്യാർത്ഥികളുടെ പരാക്രമം അരങ്ങേറിയത്. മൂത്രപ്പുരയ്ക്കുള്ളിൽ കടന്ന് ഒമ്പതാം ക്‌ളാസുകാരായ ഒരു സംഘം വിദ്യാർത്ഥികൾ രണ്ടാം ക്ലാസുകാരിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രക്ഷിതാക്കൾ സ്‌കൂളിനു പുറത്ത് പ്രതിഷേധവുമായി എത്തി. എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് സ്‌കൂൾ പ്രിൻസിപ്പലിന്റെ നിലപാട്. ചെറിയ കുട്ടികൾക്കായുള്ള മൂത്രപ്പുരയിൽ മുതിർന്ന വിദ്യാർത്ഥി അബദ്ധത്തിൽ കടക്കുകയായിരുന്നെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP