Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നിരാശാജനകം: എ കെ ആന്റണി

ന്യൂഡൽഹി: ബിജെപി സർക്കാർ പ്രഖ്യാപിച്ച ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നിരാശാജനകമെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. യുപിഎ വിഭാവനം ചെയ്ത പദ്ധതിയിൽ ബിജെപി വെള്ളം ചേർത്തുവെന്നും ആന്റണി ആരോപിച്ചു. വിരമിച്ച ഭടന്മാരെ സർക്കാർ കബളിപ്പിച്ചുവെന്നും ആന്റണി പറഞ്ഞു.

സമരക്കാരുടെ ആറു നിർദ്ദേശങ്ങളിൽ ഒരെണ്ണം മാത്രമാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. സ്വയം വിരമിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യവും സർക്കാർ അംഗീകരിച്ചില്ലെന്നും ആന്റണി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP