Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ്എഫ്ഐ നേതാവായി തുടക്കം; പിന്നീട് എം ജി സർവകലാശാല വൈസ് ചെയർപേഴ്‌സൺ; സി ഐ ടിയുവിലൂടെ നേതൃതിരയിലെത്തി; എ ആർ സിന്ധു സി പിഎം കേന്ദ്രകമ്മിറ്റിയിലേക്ക്

എസ്എഫ്ഐ നേതാവായി തുടക്കം; പിന്നീട് എം ജി സർവകലാശാല വൈസ് ചെയർപേഴ്‌സൺ; സി ഐ ടിയുവിലൂടെ നേതൃതിരയിലെത്തി; എ ആർ സിന്ധു സി പിഎം കേന്ദ്രകമ്മിറ്റിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിഐടിയു സെക്രട്ടറി എ ആർ സിന്ധുവിനെ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഇന്ന് ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയിലെ ഒഴിവിലേക്ക് സിന്ധുവിനെ തീരുമാനിച്ചത്.

കോട്ടയം പൊൻകുന്നം സ്വദേശിയാണ് എ ആർ സിന്ധു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. വാഴൂർ എൻഎസ്എസ് കോളേജ് വിദ്യാർത്ഥിയായിരുന്ന കാലം മുതൽ എസ്എഫ്ഐയിൽ സജീവമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1990-91ൽ എംജി സർവകലാശാലാ വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.

1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് എ ആർ സിന്ധുവിന്റെ പ്രവർത്തനം. 2012 മുതൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സിന്റെ ജനറൽ സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഉയർന്നുവരുന്ന അംഗൻവാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് എ ആർ സിന്ധു. അഖിലേന്ത്യാ കിസാൻ സഭ ട്രഷറർ പി കൃഷ്ണപ്രസാദ് ഭർത്താവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP