Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി; കാലപരിധി അവസാനിക്കാനിരിക്കെയാണ് വീണ്ടും സമയം നീട്ടിയത്; ജൂൺ 30 വരെയാണ് സമയം

സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി; കാലപരിധി അവസാനിക്കാനിരിക്കെയാണ് വീണ്ടും സമയം നീട്ടിയത്; ജൂൺ 30 വരെയാണ് സമയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാർ നമ്പർ ബന്ധിപ്പിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിക്കൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ മാസം അവസാനം ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലപരിധി അവസാനിക്കാനിരിക്കെയാണ് വീണ്ടും സമയം നീട്ടി നൽകിയിരിക്കുന്നത്.

ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാൻ ജനങ്ങളെ നിർബന്ധിക്കരുതെന്ന് നേരത്തേ സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ സമയപരിധിയും ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP