Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രപഞ്ചം നിലനിൽക്കുവോളം സുരക്ഷിതമെന്ന് അജയ് ഭൂഷൺ പാണ്ഡേ ആണയിടുമ്പോഴും ആശങ്കകൾക്ക് അവസാനമില്ല; ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

പ്രപഞ്ചം നിലനിൽക്കുവോളം സുരക്ഷിതമെന്ന് അജയ് ഭൂഷൺ പാണ്ഡേ ആണയിടുമ്പോഴും ആശങ്കകൾക്ക് അവസാനമില്ല; ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർത്താൻ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറിന് പോലെും സാധിക്കില്ലെന്ന് പറയുമ്പോഴും ആശങ്ക ഉയർത്തുന്ന വാർത്തകൾ വീണ്ടും.. വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഒരു സ്വകാര്യ സ്ഥാപനത്തിന് ലഭിക്കുന്ന വിധത്തിൽ ആധാർ വിവര ശേഖരണ സംവിധാനത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന വാണിജ്യ സാങ്കേതിക വാർത്താ വെബ്സൈറ്റ് ആയ സീഡി നെറ്റ് വാർത്തയാണ് അതിൽ പുതിയത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സിസ്റ്റത്തിലുണ്ടായിരിക്കുന്ന സുരക്ഷാ വീഴ്ചയെ തുടർന്ന് ആധാർ ഉടമകളുടെ പേര്, 12 അക്ക യുണീക്ക് ഐഡി നമ്പറുകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ മറ്റൊരാൾക്ക് കണ്ടെത്താൻ എളുപ്പമാണെന്ന് സീഡി നെറ്റ് റിപ്പോർട്ടിൽ പറയുന്നു. വിവരം പുറത്തുവിട്ടെങ്കിലും സ്ഥാപനത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ റിപ്പോർട്ടിലില്ല.

ഡൽഹിയിൽ പ്രവർത്തിക്കുന്ന കരൺ സെയ്നി എന്ന സുരക്ഷാ ഗവേഷകനാണ് പറഞ്ഞു. ഈ വിവരം സീഡി നെറ്റിനോട് വെളിപ്പെടുത്തിയത്. ആധാർ കാർഡുള്ള എല്ലാവരെയും ഈ പ്രശ്നം ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു.അതേസമയം ഈ സംഭവത്തിൽ യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പ്രസ്താവന പുറത്തിറക്കുമെന്ന് ഏജൻസി വക്താവ് വികാസ് ശുക്ല പറഞ്ഞു.

പ്രപഞ്ചം നിലനിൽക്കുവോളം ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ തിരിച്ചറിയൽ അഥോറിറ്റിയായ യുഐഡിഎഐ സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഭൂമിയിലെ ഏറ്റവും വലിയ കംപ്യൂട്ടർ ഉപയോഗിച്ചാലും ആധാർ വിവരങ്ങൾ ചോർത്തിയെടുക്കാനാവില്ലെന്ന് അഥോറിറ്റി അവകാശപ്പെട്ടു.

2048 ബിറ്റ് എൻക്രിപ്ഷൻ കീ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും സെർവർ ഇന്ത്യയിൽത്തന്നെയായതിനാൽ വിദേശ കമ്പനികൾക്കുപോലും വിവരങ്ങൾ ചോർത്താനാവില്ലെന്നും സുപ്രീംകോടതിയിൽ നടത്തിയ പവർ പോയിന്റ് അവതരണത്തിൽ അഥോറിറ്റി സിഇഒ അജയ് ഭൂഷൺ പാണ്ഡേ പറഞ്ഞു.

ആധാർ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കുപോലും കൈമാറിയിട്ടില്ല. 2048 ബിറ്റ് എൻക്രിപ്ഷൻ കീ തകർത്ത് ആധാർ വിവരങ്ങൾ ചോർത്തുക അസാധ്യമാണ്. ദേശീയ അന്വേഷണ ഏജൻസികളൊന്നും കഴിഞ്ഞ ഒന്നരവർഷത്തിനിടെ ആധാർ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും പാണ്ഡെ വ്യക്ത മാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP