Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിലെ ബിജെപി വിജയം വോട്ടിങ്ങ് മെഷീൻ തരംഗമെന്ന് ആരോപിച്ച് ആം ആദ്മി; യന്ത്രം നിങ്ങൾക്കൊപ്പമുള്ളപ്പോൾ മനുഷ്യന്റെ ഇച്ഛയ്ക്ക് യാതൊരു വിലയുമില്ലെന്ന് ട്വീറ്റ്

ഡൽഹിയിലെ ബിജെപി വിജയം വോട്ടിങ്ങ് മെഷീൻ തരംഗമെന്ന് ആരോപിച്ച് ആം ആദ്മി; യന്ത്രം നിങ്ങൾക്കൊപ്പമുള്ളപ്പോൾ മനുഷ്യന്റെ ഇച്ഛയ്ക്ക് യാതൊരു വിലയുമില്ലെന്ന് ട്വീറ്റ്

ഡൽഹി  :  മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് കാരണം വോട്ടിങ്ങ് മെഷീനിലെ തിരിമറിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി. ഡൽഹിയിൽ ഇപ്പോഴുള്ളത് മോദി തരംഗമല്ല. വോട്ടിങ് മെഷീൻ തരംഗമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് ആരോപിച്ചു. 

വോട്ടിങ് മെഷീനിലെ കൃത്രിമങ്ങൾക്കെതിരെ ദേശവ്യാപക പ്രചാരണം തുടങ്ങുമെന്നും ഗോപാൽ റായ് പറഞ്ഞു.

ഒരു ദശാബ്ദമായി ഡൽഹിയുടെ തെരുവുകൾ വൃത്തിയാക്കാതെ ഡൽഹി കോർപറേഷനുകൾ തൂത്തുവാരി. യന്ത്രം നിങ്ങൾക്കൊപ്പമുള്ളപ്പോൾ മനുഷ്യന്റെ ഇച്ഛയ്ക്ക് യാതൊരു വിലയുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേശകൻ ട്വീറ്റ് ചെയ്തു.

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വോട്ടുകളെല്ലാം അട്ടിമറിയിലൂടെ ആണെന്ന് നേതാവ് അഷുതോഷ് ഘോഷും ആരോപിച്ചു.
വോട്ടിങ് യന്ത്രത്തിൽ വലിയ അട്ടിമറി നടക്കുന്നെന്നും എന്നാൽ പൊതുജനം അത് തിരിച്ചറിയാതെ പോകുകയാണ്. ബിജെപി അഴിമതിയുടെ കേന്ദ്രമാണ്. അങ്ങനെയിരിക്കെ ജനങ്ങൾ അവർക്ക് ഇനിയും വോട്ട് ചെയ്യുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

മുൻസിപ്പൽ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ പ്രതിരോധിക്കാനാണ് ആം ആദ്മിയുടെ ഈ ആരോപണങ്ങളെന്നാണ് ബിജെപി വൃത്തങ്ങളുടെ പ്രതികരണം. ദർഹിയിലെ ജനങ്ങൾക്ക് എഎപിയിലുള്ള വിശ്വാസം നഷ്ടമായി കഴിഞ്ഞു. അധികാരം വിട്ടൊഴിയുകയാണ് അരവിന്ദ് കെജരിവാൾ ചെയ്യേണ്ടതെന്നും ബിജിപി ആവശ്യപ്പെടുന്നുണ്ട്.

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ വ്യക്തമായ മുൻതൂക്കവുമായാണ് ബിജെപി മുന്നോട്ട് പോയത്. രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിലായിരുന്നു എഎപിയും കോൺഗ്രസും. അടുത്തിടെ നടന്ന രജൗറി ഗാർഡൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് നഷ്ടമായപ്പോഴും വോട്ടിങ്ങ് മെഷീനെതിരെയായിരുന്നു ആപ്പ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP