Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസിനെതിരെ ലൈംഗികാരോപണം; വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ വിളിപ്പിച്ചു

ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസിനെതിരെ ലൈംഗികാരോപണം; വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ വിളിപ്പിച്ചു

ന്യൂഡൽഹി: ഉൾപ്പാർട്ടി പോരും കലാപങ്ങളും പ്രശ്‌നം സൃഷ്ടിക്കുന്ന ആം ആദ്മിക്കു തലവേദനയായി ലൈംഗികാരോപണവും. എഎപി നേതാവ് കുമാർ വിശ്വാസിനെതിരെയാണ് ലൈംഗികാരോപണം ഉയർന്നിരിക്കുന്നത്. കുമാർ വിശ്വാസിനോടും ഭാര്യയോടും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഹാജരാകാൻ ഡൽഹി വനിതാ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഒരു വനിതാ അംഗത്തിന് കുമാർ വിശ്വാസുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അദ്ദേഹം അത് നിഷേധിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് യുവതി വനിതാകമ്മിഷനെ സമീപിച്ചത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും പൊലീസ് കമ്മീഷണർക്കും താൻ പ്രത്യേകം പരാതി നൽകിയിട്ടുള്ളതായി യുവതി പറഞ്ഞു. കേജ്‌രിവാൾ തന്റെ പരാതിക്ക് ചെവി കൊടുത്തില്ലെന്നും അവർ വ്യക്തമാക്കി. ഈ സംഭവത്തിന്റെ പേരിൽ യുവതിയുടെ സ്വകാര്യ ജീവിതം തകർന്നെന്നും അവരുടെ ഭർത്താവും കുട്ടികളും ഉപേക്ഷിച്ചെന്നും യുവതി പറഞ്ഞതായി വനിത കമ്മീഷൻ ചെയർപേഴ്‌സൺ ബർഖാ സിങ് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്തുകൊണ്ടു വന്നില്ലെങ്കിൽ വിവാഹമോചനം വേണമെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞിട്ടുണ്ട്.

2014ലെ പൊതു തെരഞ്ഞെടുപ്പിൽ താനും കുമാർ വിശ്വാസിനൊപ്പം അമേഠിയിൽ പ്രചരണത്തിന് ഇറങ്ങിയിരുന്നെന്ന് യുവതി പറഞ്ഞു. എന്നാൽ താനുമായി ബന്ധമുണ്ടെന്ന് വിശ്വാസിന്റെ ഭാര്യ മനസിലാക്കിയെന്നും അയാളെ കൈയോടെ പിടികൂടിയെന്നുള്ള റിപ്പോർട്ടാണ് പിന്നീട് താൻ കാണുന്നതെന്ന് അവർ പറഞ്ഞു. പിന്നീട് ഫേസ്‌ബുക്കിലും വാട്ട്‌സ് ആപ്പിലും താനും കുമാറും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്ത പ്രചരിച്ചു. ഈ വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താൻ കുമാർ വിശ്വാസിനെ പോയി കണ്ടിരുന്നെങ്കിലും അയാൾ അതിന് തയ്യാറായില്ല. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ രാഷ്ട്രീയ ജീവിതത്തിന് ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.

താൻ മിണ്ടാതിരുന്നില്ലെങ്കിൽ എ.എ.പി നേതാവ് സന്തോഷ് കോലിയെ പോലെ കൊല്ലപ്പെടുമെന്നാണ് കുമാർ പറഞ്ഞതെന്ന് അവർ ഒരു ദൃശ്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന സന്തോഷ് കോലി 2013ൽ റോഡ് അപകടത്തിലാണ് മരിച്ചത്. അതേ സമയം ആരോപണങ്ങൾ തെറ്റും അടിസ്ഥാനമില്ലാത്തതുമാണെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. തങ്ങളുടെ കുടുംബങ്ങളെ വെറുതേ വിടണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP