Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ഥാപകരിലൊരാളും മുതിർന്ന നേതാവുമായ ആശുതോഷ് ആംആദ്മി പാർട്ടി വിട്ടു; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് റിപ്പോർട്ട്; ആപ്പിൽ വീണ്ടും പ്രതിസന്ധി

സ്ഥാപകരിലൊരാളും മുതിർന്ന നേതാവുമായ ആശുതോഷ് ആംആദ്മി പാർട്ടി വിട്ടു; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് റിപ്പോർട്ട്; ആപ്പിൽ വീണ്ടും പ്രതിസന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പാർട്ടി സ്ഥാപകരിലൊരാളും മുതിർന്ന നേതാവുമായ ആശുതോഷ് പാർട്ടി വിട്ടു. തീർത്തും വ്യക്തിപരമായ കാരണങ്ങളുടെ പേരിലെന്ന വിശദീകരണത്തോടെയാണ് പാർട്ടി വക്താവു കൂടിയായിരുന്ന ആശുതോഷിന്റെ രാജി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാന്ദ്നി ചൗക് മണ്ഡലത്തിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധനോട് തോറ്റെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കപിൽ സിബലിനേക്കാൾ വോട്ട് ആശുതോഷ് നേടിയിരുന്നു.

'എല്ലാ യാത്രകൾക്കും ഒരു അവസാനമുണ്ട്. ആംആദ്മി പാർട്ടിയുമായുള്ള എന്റെ സുന്ദരവും വിപ്ലവകരവുമായ സഹകരണത്തിനും അവസാനമായിരിക്കുന്നു. പാർട്ടിയിൽ നിന്നും രാജിവയ്ക്കുകയാണ്. രാജി സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീർത്തും വ്യക്തിപരമായ കാരണങ്ങളുടെ പേരിലാണ് ഞാൻ പാർട്ടി വിടുന്നത്. പാർട്ടിയിൽ എനിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുള്ള എല്ലാവർക്കും നന്ദി'- ആശുതോഷ് ട്വിറ്ററിൽ കുറിച്ചു.

അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരവുമായി സഹകരണം പ്രഖ്യാപിച്ചാണ് ആശുതോഷ് രാഷ്ട്രീയത്തിലെത്തിയത്. അതിനു മുൻപ് ടിവി മാധ്യമപ്രവർത്തകനെന്ന നിലയിൽ പ്രശസ്തനായിരുന്നു അദ്ദേഹം. പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് തന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും പിന്നാലെ വരരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.നേരത്തെ, എഎപി രാജ്യസഭാ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത കാര്യത്തിൽ ആശുതോഷ് അഭിപ്രായ വ്യത്യാസം പ്രകടമാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളുമായി ഒരുകാലത്ത് അടുത്തബന്ധം പുലർത്തിയിരുന്ന ആശുതോഷ്, ഇപ്പോൾ അകൽച്ചയിലായിരുന്നെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP