Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിനെ തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് ഒളിവിൽ; സോംനാഥ് ഭാരതിയുടെ വളർത്തു നായയെയും കാണാനില്ല: കേസിൽ വഴിത്തിരിവുണ്ടാക്കാൻ നായയ്ക്കാകുമെന്നു പൊലീസ്

ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിനെ തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് ഒളിവിൽ; സോംനാഥ് ഭാരതിയുടെ വളർത്തു നായയെയും കാണാനില്ല: കേസിൽ വഴിത്തിരിവുണ്ടാക്കാൻ നായയ്ക്കാകുമെന്നു പൊലീസ്

ന്യൂഡൽഹി: ഗാർഹിക പീഡനക്കേസിൽ പൊലീസ് തെരയുന്ന ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഒളിവിൽ പോയി. സോംനാഥ് ഭാരതി ഒളിവിൽ പോയതിനു പിന്നാലെ ഇയാളുടെ വളർത്തുനായയെയും കാണാതായി.

പിണങ്ങിക്കഴിയുന്ന ഭാര്യ ലിപിക മിശ്ര നൽകിയ പരാതിയിലാണ് ഗാർഹിക പീഡനത്തിന് സോംനാഥിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതിയൂടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

2012 ലാണ് സോംനാഥ് ഭാരതി ലിപികയെ വിവാഹം ചെയ്തത്. തന്നെ കഴൂത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാൻ ശ്രമിച്ചെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് മിത്രയുടെ പരാതി.
പരാതിയിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാവാൻ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും ഭാരതി ഒഴിഞ്ഞുമാറുകയായിരുന്നു.

അതിനിടെയാണു നായയെയും കാണാതായതായി റിപ്പോർട്ടു പുറത്തുവന്നത്. ഭാര്യ ലിപിക മിത്ര ഗർഭിണിയായിരുന്ന സമയത്ത് നായയെക്കൊണ്ട് ഭാരതി കടിപ്പിച്ചിട്ടുണ്ടെന്ന് അവർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

കേസിൽ ഡോൺ എന്ന നായ നിർണായക ഘടകമാണെന്നാണ് ഡൽഹി പൊലീസിന്റെ വിലയിരുത്തൽ. ഡോണിനെ ലഭിച്ചാൽ കസ്റ്റഡിയിൽ വാങ്ങാനുള്ള കോടതി ഉത്തരവും ഡൽഹി പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. ലാബ്രഡോർ ഇനത്തിൽപെട്ട നായയാണ് ഡോൺ. ഭാരതിയുടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഡോൺ എവിടെയുണ്ടെന്ന് ഭാരതിക്കേ അറിയൂ. നായയുടെ പല്ലിന്റെ പാടുകളിൽ നിന്ന് നായ കടിച്ചോ എന്നു മനസ്സിലാക്കാമെന്ന പ്രതീക്ഷയാണ് പൊലീസിന്.

ഡൽഹി കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് സോംനാഥ് ഭാരതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ ഡൽഹി മന്ത്രിസഭയിൽ സോംനാഥ് ഭാരതി അംഗമല്ല. ഡൽഹിയിലെ ഒരു അപാർട്‌മെന്റിൽ താമസിച്ചിരുന്ന ആഫ്രിക്കൻ സ്ത്രീകളെ അന്യായമായി തടഞ്ഞുവച്ചതിന് നേതൃത്വം നൽകിയതിന്റെ പേരിൽ കഴിഞ്ഞ കെജ്രിവാൾ മന്ത്രിസഭയിൽ നിയമ മന്ത്രിയായിരുന്ന ഭാരതിക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP