Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്ക് വോട്ട് തേടി അശ്ലീല വീഡിയോ വിവാദത്തിൽ രാജിവച്ച എഎപി മന്ത്രി; ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടുതേടിയിറങ്ങിയത് മുൻ വനിതാ-ശിശുക്ഷേമ മന്ത്രി സന്ദീപ് കുമാർ; പ്രചരണത്തിനിറങ്ങിയത് സ്ഥാനാർത്ഥി സുഹൃത്ത് ആയതിനാലെന്ന് സന്ദീപ്

ബിജെപിക്ക് വോട്ട് തേടി അശ്ലീല വീഡിയോ വിവാദത്തിൽ രാജിവച്ച എഎപി മന്ത്രി; ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടുതേടിയിറങ്ങിയത് മുൻ വനിതാ-ശിശുക്ഷേമ മന്ത്രി സന്ദീപ് കുമാർ; പ്രചരണത്തിനിറങ്ങിയത് സ്ഥാനാർത്ഥി സുഹൃത്ത് ആയതിനാലെന്ന് സന്ദീപ്

ന്യൂഡൽഹി: അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജിവെച്ച ആം ആദ്മി പാർട്ടി മുൻ മന്ത്രി ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ. ഡൽഹിയിലെ മുൻ വനിതാ-ശിശുക്ഷേമ മന്ത്രി സന്ദീപ് കുമാർ ആണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചരണ രംഗത്തുള്ളത്.

നരേലയിലെ ബിജെപി സ്ഥാനാർത്ഥി സവിത ഖത്രിക്കുവേണ്ടിയാണ് സന്ദീപ് കുമാർ പ്രചരണത്തിനിറങ്ങിയത്. തന്റെ സുഹൃത്താണ് സവിതയുടെ ഭർത്താവ് ഖത്രിയെന്നും അതിനാലാണ് താൻ അവർക്കായി പ്രചരണത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കൾക്കായി താൻ എന്തും ചെയ്യും. അവർ ബിജെപിയായാലും ബിഎസ്‌പി ആയാലും കോൺഗ്രസ് ആയാലും താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഎപിക്കും അരവിന്ദ് കെജ്രിവാളിനും എതിരായി രൂക്ഷ വിമർശനമാണ് തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ദീപ് കുമാർ നടത്തിയത്. ഡൽഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് കെജ്രിവാൾ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് എഎപിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ബിജെപിയിൽ ചേർന്നതായി സന്ദീപ് കുമാർ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, തങ്ങൾക്കുവേണ്ടി വോട്ടഭ്യർഥിക്കാൻ സന്ദീപ് കുമാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി വ്യക്തമാക്കി. പ്രചരണ രംഗത്തുനിന്ന് അദ്ദേഹത്തെ മാറ്റിയതായും ബിജെപി വക്താവ് പറഞ്ഞു.

സന്ദീപ് കുമാറും ഒരു സ്ത്രീയും ചേർന്ന ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് 2016ൽ മുഖ്യമന്ത്രി കെജ്രിവാൾ ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP