Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെജ്രിവാളിന്റെ വീട്ടിൽ വെച്ച് രണ്ട് ആം ആദ്മി എംഎൽഎമാർ തന്നെ മർദിച്ചതായി ഡൽഹി ചീഫ് സെക്രട്ടറി; നിഷേധിച്ച് ആപ്പ് നേതൃത്വും; ഡൽഹിയിലെ പുതിയ വിവാദം ഇങ്ങനെ

കെജ്രിവാളിന്റെ വീട്ടിൽ വെച്ച് രണ്ട് ആം ആദ്മി എംഎൽഎമാർ തന്നെ മർദിച്ചതായി ഡൽഹി ചീഫ് സെക്രട്ടറി; നിഷേധിച്ച് ആപ്പ് നേതൃത്വും; ഡൽഹിയിലെ പുതിയ വിവാദം ഇങ്ങനെ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വെച്ച് രണ്ട് ആം ആദ്മി എംഎൽഎമാർ തന്നെ മർദിച്ചതായി ഡൽഹി ചീഫ് സെക്രട്ടറിയുടെ പരാതി.

മുഖ്യമന്ത്രിയുടെ വസതിയിൽ തിങ്കളാഴ്ച രാത്രി വിളിച്ചു ചേർത്ത യോഗത്തിനിടയ്ക്കായിരുന്നു സംഭവമെന്ന് ചീഫ് സെക്രട്ടറി അൻഷു പ്രകാശ് പറഞ്ഞു. പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയാണ് സംഭവം. എഎപിയുടെ ഈ പദ്ധതി അടുത്തിടെ ലഫ്.ഗവർണർ തടഞ്ഞിരുന്നു. എന്നാൽ ആരോപണം ആപ്പ് എംഎൽഎമാർ നിഷേധിച്ചു.

മർദനമേറ്റുവെന്നാരോപിച്ച് അൻഷു പ്രകാശ് ലഫ്.ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. ഐഎഎസ് അസോസിയേഷനും സംഭവത്തിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കും എംഎൽഎമാർക്കും എതിരെ കേസെടുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയമായി ബിജെപിയും കോൺഗ്രസും ഏറ്റെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP