Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റേഡിയോ പരസ്യത്തിനു നീക്കിവച്ചത് 520 കോടി രൂപ; ജനങ്ങളിലേക്കു കൂടുതൽ അടുക്കാൻ എഎപി സർക്കാർ നടത്തിയ നീക്കം വിവാദത്തിൽ; സ്വന്തം നേട്ടത്തിനായുള്ള അഴിമതിയെന്നു കോൺഗ്രസിന്റെ ആരോപണം

റേഡിയോ പരസ്യത്തിനു നീക്കിവച്ചത് 520 കോടി രൂപ; ജനങ്ങളിലേക്കു കൂടുതൽ അടുക്കാൻ എഎപി സർക്കാർ നടത്തിയ നീക്കം വിവാദത്തിൽ; സ്വന്തം നേട്ടത്തിനായുള്ള അഴിമതിയെന്നു കോൺഗ്രസിന്റെ ആരോപണം

ന്യൂഡൽഹി: സാധാരണക്കാരുടെ പാർട്ടിയായ ആം ആദ്മി പാർട്ടിയുടെ സർക്കാർ പരസ്യങ്ങൾക്കായി ചെലവഴിക്കുന്നത് 520 കോടി രൂപ. റേഡിയോ പരസ്യങ്ങൾക്കാണ് സർക്കാർ 520 കോടി രൂപ നീക്കിവച്ചത്.

കഴിഞ്ഞ വർഷം 24 കോടി രൂപ മാത്രമാണ് ഈ ഇനത്തിൽ നീക്കിവച്ചിരുന്നത്. ഈ സ്ഥാനത്താണ് ഇത്തവണ എഎപി സർക്കാർ ഇരുപത് ഇരട്ടിയിലേറെ തുക നീക്കിവച്ചത്.

പൊതുഫണ്ട് ഉപയോഗിച്ച് നൽകുന്ന സർക്കാർ പരസ്യങ്ങളിൽ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിൻേയും ചീഫ് ജസ്റ്റിസിന്റെയും ചിത്രങ്ങൾ മാത്രം നൽകിയാൽ മതിയെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാനാണ് റേഡിയോ പരസ്യങ്ങളുമായി കളം വാഴാനുള്ള ആം ആദ്മി പാർട്ടിയുടെ നീക്കം.

റേഡിയോയിലൂടെ അരവിന്ദ് കേജ്‌രിവാൾ ഡൽഹിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് എഎപി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ റേഡിയോ പരസ്യങ്ങൾ തയ്യാറാക്കുന്നത്. 'ജൊ കഹാ, സോ കിയാ' (പറഞ്ഞ പോലെ ചെയ്തു) എന്ന തലക്കെട്ടിലാണ് റേഡിയോ പരസ്യങ്ങൾ. പാർട്ടിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളും അത് പാലിക്കാനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളും ജനങ്ങളിലേക്കെത്തിക്കുകയും ഈ പരസ്യത്തിന്റെ ലക്ഷ്യമാണ്.

എന്നാൽ, പരസ്യത്തിനായി ചെലവഴിക്കാനുള്ള തുക ഉയർത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്. ഡൽഹിയുടെ വിവിധ മേഖലകളിൽ വികസന പ്രവർത്തികൾക്കായി മുതൽ മുടക്കേണ്ടിയിരുന്ന തുകയാണ് സ്വന്തം പാർട്ടിക്ക് പേരു സമ്പാദിക്കാനായി എഎപി സർക്കാർ ചെലവഴിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ കുറ്റപ്പെടുത്തി. സ്വന്തം നേട്ടത്തിനായി ഇത്രയും വലിയ തുക നീക്കിവയ്ക്കുന്നത് അഴിമതിയല്ലേയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എഎപിയിൽ നിന്നും പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷണും സർക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പരസ്യത്തിനായുള്ള തുക ഉയർത്തിയ സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ സാധാരണക്കാരുടെ പാർട്ടിയുടെ അസാധാരണ നടപടി എഎപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP