Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയും എൻ.ഡി.എയും തരംതാണ രാഷ്ട്രീയം കളിക്കുകയാണ്; തനിക്കോ ഭാര്യയ്‌ക്കോ മക്കൾക്കോ ഗീതാഞ്ജലി ഗ്രൂപ്പുമായോ നീരവ് മോദിയുടെ കമ്ബനികളുമായോ യാതൊരു ബന്ധവുമില്ല; നിർമല സീതാരാമനെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി

ബിജെപിയും എൻ.ഡി.എയും തരംതാണ രാഷ്ട്രീയം കളിക്കുകയാണ്; തനിക്കോ ഭാര്യയ്‌ക്കോ മക്കൾക്കോ ഗീതാഞ്ജലി ഗ്രൂപ്പുമായോ നീരവ് മോദിയുടെ കമ്ബനികളുമായോ യാതൊരു ബന്ധവുമില്ല; നിർമല സീതാരാമനെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി

ന്യൂഡൽഹി: തനിക്ക് പാഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി. ബിജെപിയും എൻ.ഡി.എയും തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും സിങ്വി പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച പ്രതിരോധമന്ത്രി നിർമല സീതാരാമനെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

തനിക്കോ ഭാര്യയ്‌ക്കോ മക്കൾക്കോ ഗീതാഞ്ജലി ഗ്രൂപ്പുമായോ നീരവ് മോദിയുടെ കമ്ബനികളുമായോ യാതൊരു ബന്ധവുമില്ല. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം നീരവ് മോദിയുടെ സ്ഥാപനം വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ, വാടക കരാർ 2017 ഡിസംബറിൽ അവസാനിച്ചു. ഇപ്പോൾ ഗീതാഞ്ജലി ഗ്രൂപ്പുമായോ ഫയർസ്റ്റാർ ഡയമണ്ട് ഇന്റർനാഷണലുമായോ നീരവ് മോദിയുടെ സ്ഥാപനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും അഭിഷേക് സിങ്വി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP