Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൗൺ അണിഞ്ഞ് ആരു വന്നാലും ബിരുദദാനം തടയുമെന്ന് എബിവിപി; മുണ്ടും സാരിയും മതിയെന്നും ശാഠ്യം; ഗൗൺ അണിയാതെ വരുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നു സർവകലാശാല അധികൃതർ; റാഞ്ചി സർവകലാശാല വിദ്യാർത്ഥികൾ ആശങ്കയിൽ

ഗൗൺ അണിഞ്ഞ് ആരു വന്നാലും ബിരുദദാനം തടയുമെന്ന് എബിവിപി; മുണ്ടും സാരിയും മതിയെന്നും ശാഠ്യം; ഗൗൺ അണിയാതെ വരുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നു സർവകലാശാല അധികൃതർ; റാഞ്ചി സർവകലാശാല വിദ്യാർത്ഥികൾ ആശങ്കയിൽ

റാഞ്ചി: റാഞ്ചി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ വിദ്യാർത്ഥികൾ ആശങ്കയിൽ. ബിരുദദാന ചടങ്ങിൽ ഗൗൺ അണിഞ്ഞ് ആരു വന്നാലും പരിപാടി തടയുമെന്ന് എബിവിപി ഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾ ആശങ്കയിലായിരിക്കുന്നത്.

ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികൾ ഗൗൺ ധരിക്കണമെന്ന ഝാർഖണ്ഡിലെ റാഞ്ചി സർവകലാശാല അധികൃതരുടെ നിർദേശത്തിനെതിരെ ആണ് എബിവിപി രംഗത്തെത്തിയിരിക്കുന്നത്. ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളുടെ വേഷം ആൺകുട്ടികൾക്ക് മുണ്ടും കുർത്തയും പെൺകുട്ടികൾക്ക് സാരിയും ഡ്രസ്സ് കോഡ് ആക്കണമെന്നാണ് എബിവിപിയുടെ ആവശ്യം.

ഇന്ത്യ സ്വതന്ത്രമായി 60 വർഷം പിന്നിട്ടു കഴിഞ്ഞിട്ടും ഇപ്പോഴും ബ്രിട്ടീഷ് സംസ്‌കാരം പിന്തുടരാനാണ് സർവകലാശാല ശ്രമമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും എബിവിപി പറയുന്നു. ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ഭാഗമായ ഗൗണുകൾ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്നും എബിവിപി പറയുന്നു. ഗൗണിന്റെ ഉപയോഗത്തിനെതിരെ ബിരുദദാന ദിവസം വലിയ പ്രക്ഷോഭം നടത്തുമെന്നും ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്നുമാണ് എബിവിപി റാഞ്ചി കൺവീനർ അടൽ പാണ്ഡെ പ്രതികരിച്ചിരിക്കുന്നത്. ഭാരത സംസ്‌കാരത്തിന്റെ ഭാഗമായ മുണ്ടും സാരിയും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ സർവകലാശാല വൈസ് ചാൻസർക്ക് നിവേദനം നൽകിയെങ്കിലും തീരുമാനം പിൻവലിക്കാൻ തയ്യാറായില്ലെന്നും എബിവിപി പറയുന്നു.

എന്നാൽ എബിവിപിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സർകലാശാല അധികൃതർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഗൗൺ ധരിക്കണമെന്ന ഉറച്ച നിലപാടിലാണ് സർവകലാശാല അധികൃതർ കൈകൊണ്ടിരിക്കുന്നത്.മാത്രവുമല്ല എബിവിപി നയത്തെ കടത്തിവെട്ടി ഒരു പടി കൂടി മുന്നിലേക്ക് പോയിരിക്കുകയാണ് അധികൃതർ ഗൗൺ ധരിച്ചെത്താവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകില്ലെന്ന തീരുമാനമാണ് സർവകലാശാല ഇപ്പോൾ കൈകോണ്ടിരിക്കുന്നതെന്ന് വൈസ് ചാൻസലർ രമേഷ് പാണ്ഡെ പറഞ്ഞു. ബിരുദദാന ചടങ്ങ് എങ്ങനെയാണ് നടത്തണ്ടേതെന്ന് സംബന്ധിച്ച് സർവകലാശാല ചട്ടങ്ങളുണ്ട്. വർഷങ്ങളായി പിന്തുടർന്ന് വരുന്ന രീതികളുണ്ട്. അത് ഒരു സംഘടനയുടെ താൽപര്യം മാത്രം കണക്കിലെടുത്ത് എളുപ്പത്തിൽ മാറ്റാനാകില്ലെന്നും സർവകലാശാല വിസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP