Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധുരയിൽ സിമന്റ് ലോറിയിൽ ബസിടിച്ച് 10 മരണം; 20 പേർക്ക് പരിക്കേറ്റു; പലരുടേയും നില ഗുരുതരം

മധുരയിൽ സിമന്റ് ലോറിയിൽ ബസിടിച്ച് 10 മരണം; 20 പേർക്ക് പരിക്കേറ്റു; പലരുടേയും നില ഗുരുതരം

മധുര: തമിഴ്‌നാട് മധുര ടി.കള്ളുപ്പെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ പത്തുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

തിരുനെൽവേലിയിൽ നിന്നും കുമിളിയിലേക്ക് പോവുകയായിരുന്ന ബസും ചരക്കുമായി തെങ്കാശിയിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയിൽ ഇരുവാഹനങ്ങളിലേയും ഡ്രൈവർമാർ ഉൾപ്പടെ എട്ടുപേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാൽപതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ വെട്ടിപ്പൊളിച്ച് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP