Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധവിമാനത്തിന്റെ അവശിഷടങ്ങൾ കിട്ടിയെങ്കിലും മകനെക്കുറിച്ച് ഒരു വിവരവുമില്ല; മകന് വേണ്ടിയുള്ള കരച്ചിലും പ്രാർത്ഥനകളുമായി സഹദേവനും ജയശ്രീയും ഗോഹട്ടിയിൽ; അച്ചു ദേവിനായുള്ള തെരച്ചിൽ തുടരുന്നു

യുദ്ധവിമാനത്തിന്റെ അവശിഷടങ്ങൾ കിട്ടിയെങ്കിലും മകനെക്കുറിച്ച് ഒരു വിവരവുമില്ല; മകന് വേണ്ടിയുള്ള കരച്ചിലും പ്രാർത്ഥനകളുമായി സഹദേവനും ജയശ്രീയും ഗോഹട്ടിയിൽ; അച്ചു ദേവിനായുള്ള തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ചൈനീസ് അതിർത്തിയിൽ പറക്കുന്നതിനിടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണ് കാണാതായ മലയാളിയെ കുറിച്ച് യാതൊരു വിവരവുമില്ല. മലയാളിയായ അച്ചു ദേവായിരുന്നു വിമാനം പറത്തിയിരുന്നത. അസാമിൽ തെസപൂരിലെ സലോനിബാരി വ്യോമസേനാ താവളത്തിനുള്ളിലെ ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി കഴിയുകയാണ് അച്ചുദേവിന്റെ അമ്മ ജയശ്രീ. മകനെ കാണാതായിട്ട് ആറു ദിവസമായി. വിമാനത്തിന്റെ അവശിഷടങ്ങൾ കിട്ടിയെങ്കിലും മകനെക്കുറിച്ച് ഒരു വിവരവുമില്ല. കരച്ചിലും പ്രാർത്ഥനകളുമായി സദാസമയവും ക്ഷേത്രത്തിൽ തന്നെയാണ് ജയശ്രീ.

തേസപൂരിന് 60കിലോമീറ്റർ വടക്കുപടിഞ്ഞാറ് ചൈനീസ് അതിർത്തിയിൽ നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തായാണ് സുഖോയ് വിമാനത്തിന്റെ അവശിഷടങ്ങൾ കിട്ടിയത്. ഉപഗ്രഹനിരീക്ഷണത്തിലൂടെയാണ് വിമാനത്തിന്റെ അവശിഷടങ്ങൾ കണ്ടെടുക്കാനായത്. വാർത്താവിനിമയ സംവിധാനങ്ങളില്ലാത്ത കൊടും കാട്ടിനുള്ളിലെ പർവതമേഖലയാണിത്. ഇവിടേക്ക് കര, നാവിക സേനകളുടെ ഗ്രൗണ്ട്‌സംഘങ്ങളെ ഹെലികോപ്ടറിൽ കൊണ്ടിറക്കിയാണ് തെരച്ചിൽ നടത്തുന്നത്. കാൽനടയായി എത്താൻ അസാദ്ധ്യമായ മേഖലയാണിത്. ഇവിടെ അച്ചുദേവ് ജീവനോടെയുണ്ടാകുമെന്നാണ് സൈന്യം കരുതുന്നത്. വിമാനഅവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല.

കരസേനയും പൊലീസുമായി ചേർന്ന് തെരച്ചിൽ നടത്തുകയാണെന്നും മകൻ സുരക്ഷിതനായിരിക്കുമെന്നും വ്യോമസേനാ അധികൃതർ ഇന്നലെയും മാതാപിതാക്കളെ അറിയിച്ചു. തിരുവനന്തപുരം ശ്രീകാര്യം പോങ്ങുംമൂട്ടിലെ വസതിയിൽ നിന്ന് ബുധനാഴച വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ ബംഗളൂരുവിലും തുടർന്ന് ഗോഹട്ടിയിലും അച്ചു ദേവിന്റെ മാതാപിതാക്കളെ വായു സേന അധികതർ എത്തിക്കുകയായിരുന്നു. അച്ചുദേവിന്റെ പിതാവ് സഹദേവനെയും മാതാവ് ജയശ്രീയെയും സേനാതാവളത്തിലെ ഗസ്റ്റ്ഹൗസിലാണ് താമസിപ്പിച്ചിട്ടുള്ളത്. അച്ചുദേവിനൊപ്പം കാണാതായ ചണ്ഡിഗഡ് സ്വദേശി സ്‌ക്വാഡ്രൺ ലീഡർ ദിവേശ് പങ്കജിന്റെ അമ്മയെയും ഭാര്യയെയും നാലുവയസുള്ള മകനെയും വ്യോമസേനാ താവളത്തിലെത്തിച്ചിട്ടുണ്ട്.

മറ്റാരെയും സേനാതാവളത്തിലേക്ക് കടത്തിവിടാത്തതിനാൽ അച്ചുദേവിന്റെ ബന്ധുക്കളോട് ഗോഹട്ടിയിലെത്തേണ്ടെന്ന് മാതാപിതാക്കൾ അറിയിച്ചു. ഏതാനുംദിവസമായി തകർത്തുപെയ്യുന്ന മഴ ശമിച്ചതോടെ കരസേനയുടെ ഒമ്പത് സംഘങ്ങളും വ്യോമസേനയുടെ ഏഴ് ഗ്രൗണ്ട് സംഘങ്ങളും കാട്ടിലൂടെ കാൽനടയായുള്ള തെരച്ചിൽ ഇന്നലെ പുനരാരംഭിച്ചു. അരുണാചൽ പൊലീസ് 295പേരുടെ രണ്ടുസംഘങ്ങളെ തെരച്ചിലിനയച്ചിട്ടുണ്ട്.

അതിനിടെ യുദ്ധവിമാനം തകർന്നതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന കോർട്ട് ഒഫ് എൻക്വയറി പ്രഖ്യാപിച്ചു. ഫ്‌ലൈറ്റ് ഡാറ്റാ റിക്കാർഡർ കണ്ടെടുക്കാനും ശ്രമംതുടങ്ങി. ദക്ഷിണടിബറ്റ് ' എന്ന് ചൈന വിശേഷിപ്പിക്കുന്ന പ്രദേശത്താണ് വിമാനം തകർന്നതെന്നതിനാൽ ആക്രമണസാദ്ധ്യതയും അന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP