Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് ചെലവിൽ കൃത്രിമം കാട്ടിയ മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി; അയോഗ്യനാക്കപ്പെട്ട നരോത്തം മിശ്രയ്ക്ക് 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; നടപടി കോൺഗ്രസ് നേതാവിന്റെ പരാതിയിൽ

തെരഞ്ഞെടുപ്പ് ചെലവിൽ കൃത്രിമം കാട്ടിയ മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി; അയോഗ്യനാക്കപ്പെട്ട നരോത്തം മിശ്രയ്ക്ക് 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; നടപടി കോൺഗ്രസ് നേതാവിന്റെ പരാതിയിൽ

ന്യൂഡൽഹി :തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ കൃത്രിമം കാട്ടിയ മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി. . മന്ത്രി നരോത്തം മിശ്രയെയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യനാക്കിയത്. 2008-ലെ നിയമസഭാതെരഞ്ഞെടുപ്പിലെ കണക്കിൽ കൃത്രിമം കാണിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ.അയോഗ്യനാക്കപ്പെട്ടതോടെ മിശ്രയ്ക്ക് മൂന്നു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഇതോടെ, 2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മിശ്രയ്ക്ക് മൽസരിക്കാനാകില്ലെന്ന് ഉറപ്പായി. ദാത്തിയ മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ് മിശ്ര.

തിരഞ്ഞെടുപ്പു കാലത്ത് മിശ്രയും സംഘവും 'പെയ്ഡ് ന്യൂസു'കൾക്കായി മുടക്കിയ പണം തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച ചെലവിനത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കാട്ടി കോൺഗ്രസ് എംഎൽഎയായ രാജേന്ദ്ര ഭാരതിയാണ് പരാതി നൽകിയത്. ഇക്കാര്യത്തിൽ വിശദീകരണം തേടി 2013 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാൽ, മിശ്ര ഇതിനു മറുപടി നൽകിയില്ല.

തുടർന്ന് തനിക്കെതിരായ പരാതി പരിഗണിക്കുന്നതിൽനിന്ന് കമ്മിഷനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മിശ്ര, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിനെ സമീപിച്ചു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ കേസുകൂടി പരിഗണിച്ച ഹൈക്കോടതി, മിശ്രയ്‌ക്കെതിരായ നടപടികൾ റദ്ദാക്കി.

എന്നാൽ, പരാതിയുമായി ബന്ധപ്പെട്ട രേഖകൾ രാജേന്ദ്ര ഭാരതി ഹൈക്കോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന് മിശ്രയ്‌ക്കെതിരായ നടപടികൾ തുടരാൻ കോടതി അനുമതി നൽകുകയായിരുന്നു. പിന്നീട് മിശ്രയെ വിളിച്ചുവരുത്തി ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയശേഷമാണ് അയോഗ്യനാക്കാൻ കമ്മിഷൻ തീരുമാനിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP