Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈംഗികപീഡനക്കേസ്: നോബൽ സമ്മാനജേതാവ് പച്ചൗരിക്കെതിരെ കുറ്റപത്രം സമർപ്പിക്കും

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ടെറി) ഡയറക്ടറും നൊബേൽ ജേതാവുമായ ആർ.കെ. പച്ചൗരിക്കെതിരേ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കും. ഒരു വർഷം മുമ്പ് സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിന്മേലുള്ള കേസിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണു തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അനുവാദമില്ലാതെ പച്ചൗരി തന്നെ സ്പർശിച്ചെന്നു ചൂണ്ടിക്കാട്ടി ഗുഡ്ഗാവ് ഓഫീസിലെ സഹപ്രവർത്തകയായ യുവതി പൊലീസിൽ പരാതി നൽകിയത്. എസ്എംഎസ്, വാട്‌സ് ആപ്, ഇ-മെയിൽ സന്ദേശങ്ങളിലൂടെ പച്ചൗരി ശല്യപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP