1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.17 inr 1 kwd = 213.39 inr 1 sar = 17.13 inr 1 usd = 64.31 inr

Sep / 2017
25
Monday

60 കുരുന്നുകളുടെ രക്തക്കറയിൽ നിന്നും കൈകഴുകാൻ ആദിത്യനാഥിന്റെ ശ്രമം; ഓക്‌സിജൻ ഇല്ലാതിരുന്ന കാര്യം ആരും പറഞ്ഞില്ലെന്ന് യുപി മുഖ്യൻ; ഓക്സിജൻ വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും ആദിത്യനാഥ്; കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്ന് പറയുമ്പോഴും നടക്കുന്നത് മസ്തിഷ്‌ക്ക ജ്വരമെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമം

August 12, 2017 | 10:32 PM | Permalink



മറുനാടൻ ബ്യൂറോ

ലക്‌നൗ: ഗോരഖ്പൂരിൽ, അറുപതോളം കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞുവീണ് മരിച്ചിട്ടും, ഉണരാത്ത യുപി സർക്കാർ ഒടുവിൽ കണ്ണുതുറന്നു.പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തര മന്ത്രിയും ഇടപെട്ടതിന് പിന്നാലെയാണ് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി മജിസ്‌ട്രേറ്റതല അന്വേഷണം പ്രഖ്യാപിച്ചത്.എന്നാൽ കുട്ടികൾ മരിച്ചത് മസ്തിഷ്‌കജ്വരം മൂലമാണെന്ന് വാദത്തിൽ സർക്കാർ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാതെ വിട്ടുകൊടുത്തതും വൻവിവാദമായിട്ടുണ്ട്.

സംഭവത്തിൽ ഓക്സിജന് വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു.

അതിനിടെ കുട്ടികൾ മരിച്ച സംഭവത്തിൽ ഗോരഖ്പൂർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് ചീഫ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. ചുമതലയിൽ വീഴ്ച വരുത്തിയ ആശുപത്രി പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തായി മെഡിക്കൽ് വിഭ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ടൻ് അറിയിച്ചു. എന്നാൽ, കുട്ടികൾ മരിച്ച സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ നേരത്തെ രാജി കത്ത് കൈമാറിയിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിക്കാനിടയായതിന് ആശുപത്രി അധികൃതരെയാണ് സർക്കാർ പഴിചാരുന്നത്. ഓക്സിജൻ ക്ഷാമമുള്ള വിവരം ആശുപത്രി അധികൃതർ യഥാസമയം അറിയിച്ചില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് ആരോപിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ഓക്സിജൻ ക്ഷാമത്തെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ലക്‌നൗവിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആദിത്യനാഥിന്റെ മുൻ ലോക്‌സഭാ മണ്ഡലമാണ് ഗോരഖ്പുർ. ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടർ വിതരണം ചെയ്യുന്നതിന് മുൻ സർക്കാർ നിയോഗിച്ചവർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സംഭവത്തേക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. അതേസമയം, ഇത്രയും കുട്ടികൾ മരിച്ചത് ഓക്‌സിജൻ ലഭിക്കാത്തതുകൊണ്ടല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു. ഓക്‌സിജൻ ലഭിക്കാത്തതിന്റെ പേരിൽ ഒരു കുട്ടി പോലും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങും വ്യക്തമാക്കി. മരിച്ച കുട്ടികളെല്ലാം ഗോരഖ്പുരിൽനിന്നുള്ളവരല്ല. നേപ്പാൾ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം രോഗികൾ ചികിത്സ തേടി ഇവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, കുട്ടികളുടെ മരണത്തിനു കാരണം മൊത്തത്തിലുള്ള ശുചിത്വമില്ലായ്മയും തന്മൂലമുണ്ടാകുന്ന രോഗങ്ങളുമാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് ശുചിത്വമില്ലായ്മയ്ക്ക് കാരണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂറിലേറെ ആശുപത്രി ഓക്‌സിജനില്ലാതെയാണ് പ്രവർത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികൾ മരിച്ചത് ഇതുമൂലമല്ലെന്നാണ് വിശദീകരണം. അതിനിടെ, ഓക്‌സിജൻ വിതരണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണം നേരിടുന്ന സ്വകാര്യ സ്ഥാപനത്തിൽ അധികൃതർ റെയ്ഡ് നടത്തി. പണം നൽകാത്തിനാൽ ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ വിതരണം നിർത്തിവച്ചുവെന്നാണ് ആരോപണം.

ഈ മാസം ഒമ്പതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു. എന്നാൽ ഓക്‌സിജൻ വിതണം ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് കുടിശ്ശിക നൽകാനുള്ള കാര്യമോ ഓക്‌സിജൻ സിലിണ്ടർ ദൗർലഭ്യമോ അധികൃതർ അറിയിച്ചിട്ടില്ല. വിതരണ കമ്പനി ആവശ്യത്തിന് ഓക്‌സിജൻ ആശുപത്രിയിലെത്തിച്ചില്ല എന്നത് അന്വേഷിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്നു മണിക്കൂർ നീണ്ട ചർച്ച നടത്തിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സിദ്ധാർത്ഥ നാഥ് പറഞ്ഞു.

അതേസമയം, കേന്ദ്രത്തിൽനിന്ന് ശിശുരോഗ വിദഗ്ധരുടെ സംഘം ഗൊരഖ്പൂരിലേക്ക് എതിരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ്, ആരോഗ്യ സെക്രട്ടറി സി.കെ. മിശ്ര, ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ദുരന്തം നടന്ന ആശുപത്രിയിലെത്തുക.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗൊരഖ്പുർ. മസ്തിഷ്‌കത്തിലെ അണുബാധ ചികിൽസക്ക് ഉത്തർപ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ബാബ രാഘവ്ദാസ് മെഡിക്കൽ കോളേജ്. ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചവരിൽ നവജാത ശിശുക്കളുടെയും മസ്തിഷ്‌കവീക്കം സംഭവിച്ചവരുടെയും വാർഡിലാണ് കൂടുതൽ് കുട്ടികൾ മരിച്ചത്.

 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൊട്ടിയൂരിലെ റോബിൻ അച്ചന് പിന്നാലെ കത്തോലിക്കസഭയ്ക്ക് നാണക്കേടുണ്ടാക്കി തൃശ്ശൂർ ചിയ്യാരം പള്ളിയിലെ വൈദികൻ; ചെറുപ്പക്കാരനായ വികാരിയുടെ കാമുകി സൺഡേ സ്‌കൂൾ അദ്ധ്യാപിക; പള്ളിക്കുള്ളിലെ ലീലാവിലാസം നാട്ടുകാർ പൊക്കിയപ്പോൾ രണ്ടു കുട്ടികളുള്ള യുവതിയുമായി മുംബൈയിലേക്കു മുങ്ങി; ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
തിരക്കേറിയ ജംഗ്ഷനിൽ ഗതാഗതം തടസ്സപ്പെടുത്തി യുവാക്കളുടെ അഭ്യാസപ്രകടനം; തലനാരിഴയ്ക്ക് അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടയാൾ ചോദ്യം ചെയ്യാൻ നിർത്തിയപ്പോൾ അതിക്രൂരമായി നിലത്തിട്ടു ചവിട്ടിയും ഇടിച്ചും മൃതപ്രായനായനാക്കി; പരാതി കൊടുത്തിട്ടും അനങ്ങാതെ പൊലീസ്; ഒരു ചെറുപ്പക്കാരനെ മുളങ്കമ്പുകൊണ്ട് തല്ലിക്കൊന്നതിന്റെ തൊട്ടടുത്ത് വേറൊരാൾ കൂടി ക്രൂരമായി മർദ്ദനത്തിന് ഇരയാകുന്ന വീഡിയോ പുറത്ത്
സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി കേസ് നടത്തിക്കൊണ്ടിരുന്ന വക്കീലിനെ പിടിച്ച് കെഎസ്ആർടിസിയുടെ വക്കീൽ ആക്കിയ ശശീന്ദ്രന്റെ നടപടി റദ്ദു ചെയ്തതാണോ തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളുടെ ഒരു കാരണം? പുറത്താക്കപ്പെട്ട വക്കീൽ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിന്‌റെ ബന്ധുവാണോ? ഗതാഗത മന്ത്രിയുടെ രാജി ആവശ്യം ശക്തമായപ്പോൾ സൈബർ സഖാക്കൾ പറയുന്നത് ഇങ്ങനെ
പല വീടുകളും ഇഷ്ടം പോലെ സ്വത്തുക്കളും ഉണ്ടായിട്ടും ആർത്തി തീരാതെ പി ടി ഉഷ വീണ്ടും വീടു ചോദിച്ചു സർക്കാറിന് മുമ്പിൽ; എൻജിനീയറിങ് കോളേജിന്റെ സ്ഥലം കൊടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഉടക്കുമായി സി.പി.എം ജില്ലാ കമ്മിറ്റി; സർക്കാർ സ്‌കൂളിന്റെ ഗ്രൗണ്ട് അനുവദിച്ചത് വിവാദമായിട്ടും പാഠം പഠിക്കാതെ ഇതിഹാസ താരം
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
മഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ ദിലീപ് അനുകൂലികൾ ഇനി സഹകരിപ്പിക്കില്ല; ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുണ്ടെന്ന് പറഞ്ഞ് വനിതാ കൂട്ടായ്മയ്‌ക്കൊപ്പമുള്ള യുവതാരങ്ങളും; പൃഥ്വിരാജും നിവിൻ പോളിയും അസീഫ് അലിയും എന്തും നേരിടാൻ തയ്യാർ! രാമലീലക്കാലത്തെ സിനിമാ പോരിന് പുതുമാനം; താരരാജാവ് അഴിക്കുള്ളിൽ നിന്ന് ഇറങ്ങിയാൽ ഉടൻ 'അമ്മ' യോഗം ചേരും
ലൈവിട്ടത് ലൈക്ക് കിട്ടാൻ മാത്രമല്ല! സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും; പണം സമ്പാദനം ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും: ലിനുവിന്റെ ലീലാ വിലാസത്തിൽ കുടുങ്ങിയത് നിരവധി യുവതികൾ; സെക്‌സ് ലൈവ് കഥയിലെ വില്ലന്റെ അറസ്റ്റിൽ ഞെട്ടിയത് നിരവധി കാമുകിമാർ
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ
സീരിയലിലെ ചെറുവേഷവുമായി സിനിമാക്കാരിയായി; പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ജ്വലറി ഉടമയെ പീഡനക്കേസിൽ കുടുക്കി; പണക്കാരനായ യുവാവിനെ പ്രണയത്തിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തിയും വിവാദത്തിൽപ്പെട്ടു; യൂബർ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വിവാദത്തിൽ കുടുങ്ങിയ എയ്ഞ്ചൽ ബേബിക്കെതിരെയുള്ള ആരോപണക്കഥകൾ ഇങ്ങനെ
ജയിൽ സന്ദർശിച്ച് പൊട്ടിത്തെറിക്കുന്ന താരങ്ങൾ 'വില്ലന്മാർ'; കാവ്യ മാധവന്റെ ഹർജിയിൽ ബിനീഷ് കോടിയേരിക്ക് എതിരായ ആരോപണങ്ങൾ സിപിഎമ്മിന്റെ അനുകമ്പയും അകറ്റി; ഏതറ്റം വരെ പോയാലും താരരാജാവിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ 'അമ്മ'യുടെ പ്രത്യേക ദൗത്യസംഘം; ഗണേശും മുകേഷും സിദ്ദിഖും ടീമിലെ പ്രധാനികൾ; സ്ത്രീവേഷം കെട്ടി 'സരിത'യെ കണ്ട പ്രദീപും സജീവം
ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി
എന്റെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; അടുത്ത സുഹൃത്തായ അനീസയുടെ സഹോദരൻ സിറാജായിരുന്നു ബുദ്ധികേന്ദ്രം; ഹിദായത്ത് സിസ്റ്റേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത് ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ വേണ്ടി മാത്രം; പൊലീസിൽ ഹാജരാകുന്നതിന് മുമ്പ് തട്ടമിട്ട് ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നൽകിയത് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടിട്ട്; മതംമാറി ആയിഷ ആയ കാസർകോട്ടെ ആതിര മറുനാടൻ മലയാളിക്ക് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം
ജാമ്യം ഇല്ലെന്ന വാർത്തകേട്ട് ദിലീപിന് ഭാവമാറ്റമില്ല; പൊട്ടിക്കരയാൻ നിൽക്കാതെ ജയിലിൽ കിടന്ന് സിനിമാക്കഥ എഴുതുന്ന തിരക്കിൽ ജനപ്രിയൻ! എഴുതാനായി ഇതിനോടകം ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും ഒപ്പിട്ടു വാങ്ങിയത് അമ്പതിലേറെ പേപ്പറുകൾ; തടവറയിൽ നിന്നും പുറത്തിറങ്ങിയാൽ കഥ സിനിമയാക്കാനും തീരുമാനം; ജീവിത കഥയാണോ എന്ന് സംശയിച്ച് വാർഡന്മാർ
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
'മാഡം' കാവ്യയെന്ന് വെളിപ്പെടുത്തിയ പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം ശക്തം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ കരുക്കളുമായി കാവ്യയും; തനിക്കൊപ്പമാണെന്ന് പറഞ്ഞവർ പോലും ദിലീപിന്റെ വിശ്വസ്തരായ മറിമായത്തിൽ അന്തംവിട്ട് നടി; പ്രതിഭാഗത്തിന്റെ 'ഇമോഷണൽ സെറ്റിൽമെന്റിൽ' നടി വീഴുമെന്ന് ഭയന്ന് പൊലീസും
പണം ആവശ്യപ്പെട്ട് താൻ ലക്ഷ്യയിൽ എത്തിയിരുന്നു; കാവ്യയുടെ ഫോണിൽ നിന്ന് ദിലീപിനെ വിളിച്ച് 25,000 രൂപയും ആവശ്യപ്പെട്ടു; ദിലീപ് പറഞ്ഞത് അനുസരിച്ച് കാവ്യ പണവും നൽകി; താൻ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേൾക്കുന്നു; കേസിലെ 'മാഡം' കാവ്യ തന്നെയെന്ന് പൾസർ സുനി; ദിലീപിന് പിന്നാലെ ഭാര്യയും കുടുങ്ങാൻ സാധ്യത; ഓണക്കാല ചിത്രങ്ങൾക്ക് പുതു പ്രതിസന്ധി