Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യപ്രദേശിൽ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി; വിവാഹം കഴിക്കാനിരുന്ന യുവാവിനോട് പീഡന കഥ വെളിപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

മധ്യപ്രദേശിൽ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി; വിവാഹം കഴിക്കാനിരുന്ന യുവാവിനോട് പീഡന കഥ വെളിപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടമാനഭംഗത്തിനിരയായ ആദിവാസി യുവതി ജീവനൊടുക്കി. ബേതുൾ ജില്ലയിലെ ബോതിയയിലാണ് ദാരുണസംഭവം. ചൊവ്വാഴ്ച രാത്രി ആദിവാസി വിഭാഗത്തിൽപ്പെട്ട പതിനെട്ടു വയസുകാരി പെൺകുട്ടിയെ രണ്ടുപേർ ചേർന്നു തട്ടിക്കൊണ്ടുപോയി. തുടർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അടുത്ത ദിവസംരാവിലെ വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നു.

അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന രണ്ടു യുവാക്കളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഒരാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നയാൾ ഇത് മൊബൈൽ ഫോണിൽ പകർത്തിയെന്നും കേസ് അനേഷിക്കുന്ന ഝല്ലാർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് നേപ്പാൾ സിങ് താക്കുർ അറിയിച്ചു. പീഡനം സംബന്ധിച്ചു പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.

പീഡനംനേരിട്ട് അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയ പെൺകുട്ടി സംഭവം അമ്മയോടു വിവരിച്ചിരുന്നു. ഇതിനുശേഷമാണ് ഇര ജീവനൊടുക്കിയത്. പെൺകുട്ടിയുടെ വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു. വിവാഹം കഴിക്കാനിരുന്ന യുവാവിനോട്, പീഡനം നടത്തിയ പ്രവീൺ റാത്തോഡ് താൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി ഫോണിൽ വിളിച്ച് അറിയിച്ചെന്നു പെൺകുട്ടിയുടെ മാതാവ് പൊലീസിനു മൊഴി നൽകി. പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP