Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീഫ് നിരോധനത്തിനെതിരെ തമിഴ്‌നാട്ടിൽ അഭിഭാഷക പ്രതിഷേധം

ചെന്നൈ: മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചതിനെതിരേ തമിഴ്‌നാട്ടിൽ അഭിഭാഷകരുടെ പ്രതിഷേധം. മദ്രാസ് ഹൈക്കോടതി കോമ്പൗണ്ടിലാണു പ്രതിഷേധം അരങ്ങേറിയത്. പാകം ചെയ്ത പോത്തിറച്ചി വിതരണം ചെയ്താണ് അഭിഭാഷകർ പ്രതിഷേധിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 1:30 നായിരുന്നു പ്രതിഷേധം. പ്രോഗ്രസീവ് അഡ്വക്കറ്റ്‌സ് അസോസിയേഷൻ എന്ന അഭിഭാഷകസംഘടനയാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്.

മഹാരാഷ്ട്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച അഭിഭാഷകർ നിരോധനം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സഹപ്രവർത്തകരായ മറ്റ് അഭിഭാഷകർക്കും കോടതി വളപ്പിലുണ്ടായിരുന്ന മറ്റുള്ളവർക്കും പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് വിളമ്പി. ബീഫ് സാധാരണക്കാരൻ ഉപയോഗിക്കുന്ന ഇറച്ചിയാണെന്നും ഇതു നിരോധിക്കുന്നതിലൂടെ സാധാരണക്കാരെയാണു ബിജെപി മറന്നതെന്നും അഭിഭാഷകർ ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP