Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ നേതാജിയെ തിരിച്ചറിഞ്ഞ് ബ്രിട്ടനും; നേതാജിയുടെ ബന്ധുവും മമതയും ലണ്ടനിലെത്തിയത് ചരിത്ര ദൗത്യവുമായി; പാർലമെന്റ് സ്‌ക്വയറിൽ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കും

ഒടുവിൽ നേതാജിയെ തിരിച്ചറിഞ്ഞ് ബ്രിട്ടനും; നേതാജിയുടെ ബന്ധുവും മമതയും ലണ്ടനിലെത്തിയത് ചരിത്ര ദൗത്യവുമായി; പാർലമെന്റ് സ്‌ക്വയറിൽ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കും

ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീറുറ്റ സ്മരണയായ നേതാജി സുഭാഷ് ചന്ദ്രബോസിനെ ആദരിക്കാൻ ബ്രിട്ടനും തയ്യാറെടുക്കുന്നു. അദ്ദേഹത്തിന്റെ പ്രതിമ ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ സ്ഥാപിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ആദ്യമായി ലണ്ടൻ സന്ദർശിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമഫലമാണ് ഈ നീക്കം.

നേതാജിയുടെ അനന്തിരവനും ചരിത്രകാരനുമായ സുഗതബോസും മമത ബാനർജിക്കൊപ്പം ലണ്ടനിലുണ്ട്. ഹാർവാർഡ് സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസ്സർകൂടിയായ സുഗത ബോസാണ് നേതാജിയെ ബ്രിട്ടൻ അംഗീകരിക്കുന്നുവെന്ന വിവരം സൂചിപ്പിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നേതാജിയുടെ പങ്ക് ബ്രിട്ടൻ അംഗീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പാർലമെന്റ് സ്‌ക്വയറിൽ അനാഛാദനം ചെയ്തിരുന്നു. ഗാന്ധിജിക്ക് ശേഷം പാർലമെന്റ് സ്‌ക്വയറിൽ ഇടം പിടിക്കുന്ന ഇന്ത്യൻ നേതാവാണ് നേതാജി. അദ്ദേഹത്തിന്റെ പോരാട്ട ചരിത്രമുൾക്കൊള്ളുന്ന സിനിമകൾ ബിബിസിയിലൂടെ സംപ്രേഷണം ചെയ്യാൻ തുടങ്ങിയതും അദ്ദേഹത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമാണ്.

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയെ തകർത്തെറിഞ്ഞ നേതാജിയെ ഉൾക്കൊള്ളാൻ ബ്രിട്ടനിലെ മുൻതലമുറകൾ തയ്യാറായിരുന്നില്ല. ബ്രിട്ടീഷ് രാജകുടുംബത്തോട് വിധേയത്വം കാട്ടിയിരുന്ന ഇന്ത്യക്കാരായ സൈനികരിൽ സ്വാതന്ത്ര്യത്തിനായുള്ള അഭിനിവേശം വളർത്തിയത് നേതാജിയാണ്. എന്നാൽ, ബ്രിട്ടീഷ് രാജിനെതിരായിരുന്നുവെങ്കിലും ബ്രിട്ടീഷുകാർക്ക് എതിരായിരുന്നില്ലെന്ന വാസ്തവം ആധുനിക തലമുറ തിരിച്ചറിഞ്ഞതായി സുഗത ബോസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP