Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഎസ്ടിയും നോട്ട് നിരോധനവുമൊക്കെ ഇന്ത്യൻ സമ്പദ്ഘടനയിൽ വൻ മാറ്റങ്ങളുണ്ടാക്കി; മോദിയുടെയും ജയ്റ്റ്‌ലിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പൊളിച്ചടുക്കിയ യശ്വന്ത് സിൻഹയെ തിരുത്തി മകനും മന്ത്രിയുമായ ജയന്ത് സിൻഹ; സാമ്പത്തിക മാന്ദ്യവും ജിഡിപിയുടെ കണക്കാക്കുന്ന രീതി തെറ്റെന്നും പിതാവിന് മകന്റെ ഉപദേശം

ജിഎസ്ടിയും നോട്ട് നിരോധനവുമൊക്കെ ഇന്ത്യൻ സമ്പദ്ഘടനയിൽ വൻ മാറ്റങ്ങളുണ്ടാക്കി; മോദിയുടെയും ജയ്റ്റ്‌ലിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പൊളിച്ചടുക്കിയ യശ്വന്ത് സിൻഹയെ തിരുത്തി മകനും മന്ത്രിയുമായ ജയന്ത് സിൻഹ; സാമ്പത്തിക മാന്ദ്യവും ജിഡിപിയുടെ കണക്കാക്കുന്ന രീതി തെറ്റെന്നും പിതാവിന് മകന്റെ ഉപദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മോദി സർക്കാരിനെയും ജെയ്റ്റിലിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും രൂക്ഷമായി വിമർശിച്ച മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയെ തള്ളിപ്പറഞ്ഞ് മകനും കേന്ദ്ര വ്യോമയാന മന്ത്രിയുമായ ജയന്ത് സിൻഹ. സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളിൽ വസ്തുതകളെ പൂർണമായും ഉൾക്കൊള്ളാതെയുള്ള നിഗമനങ്ങളാണ് പിതാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്നു ജയന്ത് സിൻഹയുടെ പ്രതികരണം.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തേയും ജിഡിപി കണക്കാക്കുന്ന രീതിയേയും രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസം മുൻധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിൻഹ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ അനുകൂലിച്ച് അദ്ദേഹത്തിന്റെ മകൻ രംഗത്തെത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ബ്ലോഗിൽ എഴുതിയ ലേഖനത്തിലൂടെയാണ് ജയന്ത് സിൻഹയുടെ മറുപടി. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ കോളത്തിലൂടെയാണ് യശ്വന്ത് സിൻഹ സർക്കാരിനെതിരെ വിമർശമുന്നയിച്ചത്.

ഇപ്പോഴത്തെ സർക്കാർ ജി.ഡി.പി കണക്കുകൂട്ടുന്ന രീതി തന്നെ മാറ്റിമറിച്ചു. ഇതിന്റെ ഫലമായി വളർച്ചാനിരക്കിൽ 200 അടിസ്ഥാന പോയിന്റുകൾ കൂടി. പഴയ രീതിയനുസരിച്ച് ഇപ്പോൾ 5.7 ഉണ്ടെന്ന് പറയുന്ന ജിഡിപി 3.7-ഓ അതിനേക്കാൾ താഴേക്കോ ആണെന്നും സിൻഹ പറഞ്ഞിരുന്നു.
ഘടനപരമായ പരിഷ്‌കരണത്തിലൂടെ ദീർഘകാലത്തേക്ക് വളർച്ച നേടാൻ ജിഡിപിയുടെ ഒന്നോ രണ്ടോ ഘട്ടം മാത്രം മതിയാകും. പുതിയ ഇന്ത്യക്കായി ചില പരിഷ്‌കാരങ്ങൾ അത്യാവശ്യമാണ്. ജനങ്ങളെ ജീവിതം മെച്ചപ്പെടുത്താൻ പ്രാപ്തരാക്കുന്നതിനും ഒരു തൊഴിൽ ശക്തിയായി നിലനിൽക്കാനും വേണ്ടിയാണിതെന്നുമാണ് ജയന്ത് സിൻഹ പറയുന്നത്.

ജിഎസ്ടിയും നോട്ട് നിരോധനവുമൊക്കെ ഇന്ത്യൻ സമ്പദ്ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് രൂപപ്പെടുത്തിയതാണെന്നും ജയന്ത് സിൻഹ പറഞ്ഞു. നോട്ട് നിരോധനം ലഘൂകരിക്കാനാത്ത സാമ്പത്തിക ദുരന്തം എന്നായിരുന്നു കഴിഞ്ഞ ദിവസം യശ്വന്ത് സിൻഹ പറഞ്ഞത്. ദാരിദ്യം നേരിട്ട് കണ്ടിട്ടുണ്ടെന്ന് പറയുന്ന മോദിയുടെ ധനകാര്യ മന്ത്രി ഇന്ത്യക്കാരെ ദാരിദ്ര്യത്തിലാക്കാനുള്ള അധിക ജോലി ചെയ്യുകയാണെന്നും യശ്വന്ത് സിൻഹ പരിഹസിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP